കോട്ടയം: ഐ.സി.ഡി.എസ് ഏറ്റുമാനൂർ അഡീഷണൽ പരിധിയിൽ വരുന്ന ആർപ്പൂക്കര പഞ്ചായത്തിലെ അങ്കൺവാടികളിൽ നിലവിൽ ഒഴിവുള്ളതും ഉണ്ടാകാൻ സാധ്യതയുളളതുമായ അങ്കൺവാടി വർക്കർ / ഹെൽപ്പർ തസ്തികകളിൽ ആർപ്പൂക്കര ഗ്രാമപഞ്ചായത്തുവാസികളായ വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി
ജനുവരി ഒന്നിന് 18 വയസ് പൂർത്തിയാകണം. 46 വയസ് കവിയരുത്. എസ് സി/ എസ് ടി വിഭാഗത്തിൽപ്പെട്ടവർക്കും മുൻ പരിചയം ഉള്ളവർക്കും ഉയർന്ന പ്രായപരിധിയിൽ മൂന്നുവർഷം ഇളവ് ലഭിക്കും.
വിദ്യാഭ്യാസ യോഗ്യത
വർക്കർ
അങ്കണവാടി വർക്കർക്കു എസ്.എസ്.എൽ.സി./പത്താം തരം തുല്യത കോഴ്‌സ് ജയമാണ് യോഗ്യത ബാല സേവിക ട്രെയിനിങ്, പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ്. നഴ്‌സറി ടീച്ചർ ട്രെയിനിങ് ലഭിച്ചവർ, മുൻ പരിചയമുള്ളവർ, ക്ഷേമസ്ഥാപന അന്തേവാസികൾ, 40 വയസ്സിന് മുകളിൽ പ്രായമുള്ളവർ, വിധവകൾ, ബിപിഎൽ/ മുൻഗണന വിഭാഗം റേഷൻ കാർഡ് ഉള്ളവർ എന്നിവർക്കും പരിഗണന ലഭിക്കും.
ഹെൽപ്പർ
ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എഴുത്തും വായനയും അറിയുന്നവരാകണം; എസ്എസ്എൽസി ജയിച്ചവർ അർഹരല്ല.
അപേക്ഷിക്കേണ്ട വിധം
നിർദിഷ്ടമാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ശിശു വികസന പദ്ധതി ഓഫീസർ, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ഏറ്റുമാനൂർ അഡിഷണൽ തിരുവാർപ്പ് പി.ഒ. കോട്ടയം – 686020 എന്നി വിലാസത്തിൽ സെപ്റ്റംബർ 28 വൈകിട്ടു നാലുമണിവരെ സമർപ്പിക്കാം. വിശദാംശങ്ങൾ ഏറ്റുമാനൂർ അഡീഷണൽ ഐസിഡിഎസ് ഓഫീസിൽ നിന്ന് അറിയാം. ഫോൺ: 7510162787