അധ്യാപക നിയമനം
ചേലക്കര, വടക്കാഞ്ചേരി ആണ്‍കുട്ടികളുടെ മോഡല്‍ റെസിഡന്‍ഷന്‍ സ്‌കൂളുകളിലേക്ക് കരാറടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ചേലക്കരയില്‍ എച്ച്.എസ്.ടി ഹിന്ദി, ഫിസിക്കല്‍ സയന്‍സ്, നാച്ചുറല്‍ സയന്‍സ്, ഗണിതം, എം.സി.ആര്‍.ടി (മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍) തസ്തികകളിലും വടക്കാഞ്ചേരിയില്‍ ഫിസിക്കല്‍ സയന്‍സ്, മലയാളം, എം.സി.ആര്‍.ടി (മേട്രണ്‍ കം റസിഡന്റ് ട്യൂട്ടര്‍) തസ്തികളിളുമാണ് ഒഴിവുകള്‍. സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത ഉണ്ടായിരിക്കണം
. ഉയര്‍ന്ന യോഗ്യതയും പ്രവര്‍ത്തിപരിചയവും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും മുന്‍ഗണന ലഭിക്കും.
ഹോസ്റ്റലില്‍ താമസിച്ച് പഠിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. പേര്, ഫോണ്‍ നമ്പര്‍, വിലാസം സഹിതം വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ സെപ്റ്റംബര്‍ 25ന് വൈകിട്ട് അഞ്ചിന് മുമ്പ് അപേക്ഷിക്കാന്‍ ഉദ്ദേശിക്കുന്ന സ്‌കൂളുകളില്‍ ലഭ്യമാക്കണം. അപേക്ഷിക്കുന്ന തസ്തികയുടെ പേരും സ്‌കൂളും പ്രത്യേകം രേഖപ്പെടുത്തണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ചേലക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍ – 04884 299185, വടക്കാഞ്ചേരി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍- 04884 235356. https://chat.whatsapp.com/IPaBWqLJdH67DESye2K3T1