January 22, 2025
Home » അമേരിക്കയിലെ പഠന സാധ്യതകൾ നേരിട്ട് അറിയാം: സംസ്ഥാനത്തെ പ്രഥമ അമേരിക്കൻ കോർണർ കുസാറ്റിൽ തുടങ്ങി

തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികൾക്ക് അമേരിക്കയിലെ പഠന സാധ്യതകളെക്കുറിച്ചറിയാൻ
കുസാറ്റ് തൃക്കാക്കര കാംപസിലെ സ്റ്റുഡന്റ്സ് അമനിറ്റി സെന്ററിൽ കേരളത്തിലെ ആദ്യത്തെ ‘അമേരിക്കൻ കോർണർ’ പ്രവർത്തനമാരംഭിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെയും (കുസാറ്റ്), ചെന്നൈയിലുള്ള യുഎസ് കോൺസുലേറ്റിന്റെയും സഹകരണത്തോടെയാണ് ഇൻഫർമേഷൻ കോർണർ തുറന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യ എജുക്കേഷണൽ ഫൗണ്ടേഷനും (യു.എസ്.ഐ.ഇ.എഫ്.) ഒരുക്കുന്ന ഉന്നത വിദ്യാഭ്യാസ കൺസൾട്ടേഷനുകൾ, യുഎസ് ഫുൾബ്രൈറ്റ് പ്രോഗ്രാമുകൾ, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ തുടങ്ങിയവ കോർണറിൽ നടത്തും. തിങ്കൾ മുതൽ ശനിവരെയുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 5വരെയാണ് പ്രവർത്തനം.
കേന്ദ്രത്തിന്റെ ഉദ്ഘാടനം വൈസ് ചാൻസലർ ഡോ. എം.ജുനൈദ് ബുഷിരി, കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിൽ അംഗം ഡോ.രാജൻ വർഗീസ്, ചെന്നൈയിലെ യു.എസ്. കോൺസുലേറ്റ് ജനറൽ പബ്ലിക് അഫയേഴ്സ് ഓഫീസർ ജീൻ ബ്രിഗന്തി എന്നിവർ ചേർന്ന് നിർവഹിച്ചു.

കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും
ബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്
റെസ്‌ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്‌കോളർഷിപ്പോടെ അവസരം
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി മറ്റു സ്ഥാപനങ്ങളുമായി ചേർന്ന് ഹ്രസ്വകാല, സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ നടത്തും
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ 

Leave a Reply

Your email address will not be published. Required fields are marked *