Now loading...
ഐടി സേവന കമ്പനിയായ ഇന്‍ഫോസിസിന്റെ സംയോജിത അറ്റാദായം 2025 സാമ്പത്തിക വര്‍ഷത്തെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 11.46 ശതമാനം വര്‍ധിച്ച് 6,806 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ കമ്പനി 6,106 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തിയിരുന്നു.
അവലോകന പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 41,764 കോടി രൂപയായി ഉയര്‍ന്നു. ഇത് 2024 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ 38,821 കോടി രൂപയേക്കാള്‍ 7.58 ശതമാനം കൂടുതലാണെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. ഈ പാദത്തില്‍ കമ്പനി 5,591 ജീവനക്കാരെ ചേര്‍ത്തു, ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം 323,379 ആയി.
Jobbery.in
Now loading...