Now loading...
ആഗോളതലത്തിലെ പോസിറ്റീവ് സൂചനകൾക്കിടയിൽ, ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും ചൊവ്വാഴ്ച ഉയർന്ന നിലയിൽ തുറക്കാൻ സാധ്യതയുണ്ട്. ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവായി തുറന്നു. ഏഷ്യൻ വിപണികൾ നേട്ടത്തിലാണ്. വാൾ സ്ട്രീറ്റ് ഉയർന്ന് അവസാനിച്ചു.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റിയുടെ ട്രെൻഡുകൾ ഇന്ത്യൻ ബെഞ്ച്മാർക്ക് സൂചികയ്ക്ക് ഒരു പോസിറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റി 25,083.50 ലെവലിൽ വ്യാപാരം നടത്തുന്നു. നിഫ്റ്റി ഫ്യൂച്ചറുകളുടെ മുൻ ക്ലോസിനേക്കാൾ ഏകദേശം 107 പോയിന്റിന്റെ പ്രീമിയം.
ഏഷ്യൻ വിപണികൾ
ചൈനയുടെ ഏറ്റവും പുതിയ ലോൺ പ്രൈം നിരക്ക് വന്നതിനെ തുടർന്ന് ചൊവ്വാഴ്ച ഏഷ്യ-പസഫിക് ഓഹരികൾ ഉയർന്നു. വർദ്ധിച്ചുവരുന്ന വ്യാപാര സംഘർഷങ്ങൾക്കിടയിൽ ചൈന തങ്ങളുടെ പ്രധാന വായ്പാ നിരക്കുകൾ 10 ബേസിസ് പോയിന്റ് കുറച്ചു, സമ്പദ്‌വ്യവസ്ഥയെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങൾ ത്വരിതപ്പെടുത്തി. നിക്കി 1.05 ശതമാനവും ടോപിക്‌സ് 0.72 ശതമാനവും ഉയർന്നു. കോസ്പി 0.34 ശതമാനം നേട്ടമുണ്ടാക്കിയപ്പോൾ, എഎസ്എക്സ് 200 0.77 ശതമാനം നേട്ടമുണ്ടാക്കി.
വാൾസ്ട്രീറ്റ്
തിങ്കളാഴ്ച, വാൾസ്ട്രീറ്റ് ഉയർന്നു. എസ് ആൻറ് പി 0.09 ശതമാനം വർദ്ധിച്ചു,ഇത് തുടർച്ചയായ ആറാം ദിവസത്തെ നേട്ടമാണ്. നാസ്ഡാക്ക് 0.02 ശതമാനം ഉയർന്നു, ഡൗ 0.32 ശതമാനം ഉയർന്നു, യുണൈറ്റഡ് ഹെൽത്തിൽ 8 ശതമാനം തിരിച്ചുവരവ് ഉണ്ടായി.
ഇന്ത്യൻ വിപണി
തുടർച്ചയായ രണ്ടാം ദിവസവും ഓഹരി സൂചികകളായ നിഫ്റ്റിയും സെൻസെക്‌സും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ നിഫ്റ്റി 74.35 പോയിന്റ് അഥവാ 0.30 ശതമാനം ഇടിഞ്ഞ് 24,945.45 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് 271.17 പോയിന്റ് അഥവാ 0.33 ശതമാനം ഇടിഞ്ഞ് 82,059.42 ൽ ക്ലോസ് ചെയ്തു. സെൻസെക്സ് ഓഹരികളിൽ പവർ ഗ്രിഡ്, ബജാജ് ഫിനാൻസ്, എൻടിപിസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നി ഓഹരികളാണ് പ്രധാന നേട്ടമുണ്ടാക്കിയത്. അതേസമയം എറ്റേണൽ, ഇൻഫോസിസ്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടെക് മഹീന്ദ്ര, റിലയൻസ് ഇൻഡസ്ട്രീസ്, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്, അദാനി പോർട്ട്സ് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടര്‍ സൂചികകളിൽ നിഫ്റ്റി റിയലിറ്റി 2.2 ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റി പിഎസ്‌യു ബാങ്ക് 1.5 ശതമാനവും നിഫ്റ്റി ഫാർമ 0.5 ശതമാനവും നേട്ടമുണ്ടാക്കി. സൂചികകളിൽ നിഫ്റ്റി ഐടി 1.4 ശതമാനം ഇടിഞ്ഞു, തൊട്ടുപിന്നാലെ നിഫ്റ്റി എഫ്എംസിജിയും ഓയിൽ & ഗ്യാസ് 0.3 ശതമാനം വീതവും ഇടിഞ്ഞു. ബിഎസ്‌ഇ മിഡ്‌ക്യാപ്പ് സൂചിക 0.27 ശതമാനവും സ്‌മോൾക്യാപ്പ് സൂചിക 0.75 ശതമാനവും ശതമാനവും ഉയർന്നു.
പിന്തുണയും പ്രതിരോധവും
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 25,031, 25,065, 25,121
പിന്തുണ: 24,919, 24,885, 24,829
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 55,623, 55,718, 55,870
പിന്തുണ: 55,319, 55,224, 55,072
പുട്ട്-കോൾ അനുപാതം
വിപണിയുടെ മാനസികാവസ്ഥ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), മെയ് 19 ന് മുൻ സെഷനിലെ 0.97 ൽ നിന്ന് 0.82 ആയി വീണ്ടും കുറഞ്ഞു.
ഇന്ത്യ വിക്സ്
ഇന്ത്യ വിക്സ് കുത്തനെ ഉയർന്നു. 4.86 ശതമാനം ഉയർന്ന് 17.36 ലെവലിലെത്തി.
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ
വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ തിങ്കളാഴ്ച 526 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര നിക്ഷേപകർ 238 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
യുഎസ് ഡോളർ സൂചിക ദുർബലമായതും ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും കാരണം തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 15 പൈസ ഉയർന്ന് 85.42 ൽ എത്തി.
സ്വർണ്ണ വില
സ്പോട്ട് ഗോൾഡ് 0.9 ശതമാനം ഉയർന്ന് 3,229.51 ഡോളറിലെത്തി. യുഎസ് ഫ്യൂച്ചേഴ്‌സ് 1.5 ശതമാനം ഉയർന്ന് 3,233.50 ഡോളറിലെത്തി.
എണ്ണ വില
യുഎസ്-ഇറാൻ ആണവ ചർച്ചകൾ സ്തംഭിച്ചതിനാൽ എണ്ണ വില ഉയർന്നു. ബ്രെന്റ് 0.2 ശതമാനം ഉയർന്ന് 65.54 ഡോളറിലെത്തി. ഡബ്ല്യൂടിഐ 0.32 ശതമാനം ഉയർന്ന് 62.69 ഡോളറിലെത്തി.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
പവർ ഗ്രിഡ്
പവർ ഗ്രിഡ് കോർപ്പ് 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ വരുമാനം പ്രഖ്യാപിച്ചു. ഈ പൊതുമേഖലാ കമ്പനിയുടെ അറ്റാദായത്തിൽ 0.6% ഇടിവ് രേഖപ്പെടുത്തി. ഇത് 4,143 കോടി രൂപയായി.
ഭാരത് ഇലക്ട്രോണിക്സ്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (BEL) 2025 സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ വരുമാനം പ്രഖ്യാപിച്ചു. കമ്പനിയുടെ അറ്റാദായം 18% വർധിച്ച് 2,127 കോടി രൂപയായി.
ആർവിഎൻഎൽ
178.64 കോടി രൂപയുടെ ഇർക്കോൺ പ്രോജക്റ്റിന് ഏറ്റവും കുറഞ്ഞ ലേലക്കാരായി ആർവിഎൻഎൽ ഉയർന്നു.
ജെകെ പേപ്പർ
ജെകെ പേപ്പർ 77 കോടി രൂപയുടെ അറ്റാദായം റിപ്പോർട്ട് ചെയ്തു. ഇത് മുൻപാദത്തെ അപേക്ഷിച്ച് 72% കുറവാണ്. ഇതേ കാലയളവിൽ വരുമാനം 2% കുറഞ്ഞ് 1,689 കോടി രൂപയായി.
വാരി എനർജിസ്
കമ്പനിയുടെ ബോർഡ് ഏകദേശം 293 കോടി രൂപയ്ക്ക് കാമത്ത് ട്രാൻസ്‌ഫോർമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുക്കാനുള്ള നിർദ്ദേശം അംഗീകരിച്ചതായി വാരി എനർജിസ് അറിയിച്ചു. കാമത്ത് ട്രാൻസ്‌ഫോർമേഴ്‌സ് ട്രാൻസ്‌ഫോർമറുകൾ നിർമ്മിക്കുന്ന കമ്പനിയാണ്.
റെഡിങ്ടൺ
മുൻനിര ആഗോള ടെക്‌നോളജി സൊല്യൂഷൻസ് കമ്പനിയുടെ അറ്റാദായം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 323.9 കോടി രൂപയിൽ നിന്ന് 183% ഉയർന്ന് 917.7 കോടിയിലെത്തി. കമ്പനിയുടെ ഈ പാദത്തിലെ വരുമാനം 17.9% വളർച്ച കൈവരിച്ചു, 26,439.7 കോടിയിലെത്തി.
പിഐ ഇൻഡസ്ട്രീസ്
2025 സാമ്പത്തിക വർഷത്തെ ജനുവരി-മാർച്ച് പാദത്തിൽ സംയോജിത അറ്റാദായത്തിൽ വാർഷികാടിസ്ഥാനത്തിൽ (YoY) 10.6% ഇടിവ്. ഇത് 2024 സാമ്പത്തിക വർഷത്തെ നാലാം പാദത്തിലെ 369.5 കോടി രൂപയിൽ നിന്ന് 330.5 കോടിയായി. ലാഭത്തിൽ ഇടിവ് ഉണ്ടായിട്ടും, കാർഷിക ശാസ്ത്ര മേഖലയിലെ കമ്പനിയുടെ വരുമാനം 2.6% വർദ്ധിച്ച് 1,741 കോടിയിൽ നിന്ന് 1,787 കോടിയായി.
Jobbery.in
Now loading...