എയർപോർട്ട് അതോറിറ്റിയിൽ വിവിധ അവസരങ്ങൾ.
എയർപോർട്ട് അതോറിറ്റി (AAI) വിവിധ മാനേജർ, ജൂനിയർ എക്സിക്യൂട്ടീവ് തസ്തികകളിൽ നിയമനം നടത്തുന്നു. ആകെ 391 ഒഴിവുകളാണുള്ളത്. സിവിൽ, ഇലക്ട്രിക്കൽ, ഫിനാൻസ്, ഐ.ടി, ആർക്കിടെക്ചർ, ലോ, ഫയർ സർവീസസ്, ഓപ്പറേഷൻസ്, കൊമേഴ്‌സ്യൽ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് തുടങ്ങി വിവിധ മേഖലകളിലേക്കാണ് നിയമനം. എഞ്ചിനീയറിങ് ബിരുദം, എംബിഎ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഓഗസ്റ്റ് 8 മുതൽ സമർപ്പിക്കാം.തസ്തികകൾ
മാനേജർ തസ്തികകൾ
1) എഞ്ചിനീയറിങ്-സിവിൽ- 145 ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത : സിവിൽ എഞ്ചിനീയറിങിലോ ടെക്നോളജിയിലോ ഉള്ള ബിരുദം.
പ്രവൃത്തിപരിചയം: കോഴ്സ് പാസ്സായതിനു ശേഷമുള്ള 3 വർഷത്തെ പ്രവൃത്തിപരിചയം സിവിൽ എഞ്ചിനീയറിംഗ് മേഖലയിൽ ഉണ്ടായിരിക്കണം.പ്രായപരിധി: 07.09.2026 പ്രകാരം പരമാവധി 32 വയസ്.
2) എഞ്ചിനീയറിങ് – ഇലക്ട്രിക്കൽ– 16 ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത: ഇലക്ട്രിക്കൽ എഞ്ചിനീയറിങിലോ ടെക്നോളജിയിലോ ബിരുദം.
പ്രവൃത്തിപരിചയം: കോഴ്സ് പൂർത്തിയാക്കിയ ശേഷം ഇലക്ട്രിക്കൽ എഞ്ചിനീയറിങ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: പരമാവധി 32 വയസ്.
3) മാനേജർ (ഫിനാൻസ്) – 34 ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത: ഫിനാൻസിൽ MBA/PGDM അല്ലെങ്കിൽ CA/CMA/CFA.
പ്രവൃത്തിപരിചയം: കോഴ്സ് പൂർത്തിയാക്കിയ ശേഷം ഫിനാൻസ് & അക്കൗണ്ട്സ് മേഖലയിൽ SAP/ERP പരിചയത്തോടെ 3 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: പരമാവധി 32 വയസ്.
4) ഇൻഫർമേഷൻ ടെക്നോളജി – 5 ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത: കംപ്യൂട്ടർ സയൻസ് /കംപ്യൂട്ടർ എഞ്ചിനീയറിങ് /ഐ ടി /ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ എം സി എ .
പ്രവൃത്തിപരിചയം: ഡാറ്റബേസ് മാനേജ്‌മെന്റ് ,നെറ്റ് വർക്കിങ് , ERP, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.പ്രായപരിധി: പരമാവധി 32 വയസ്.
5) ആർക്കിടെക്ചർ– 4 ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത: ആർക്കിടെക്ചർ ബിരുദവും കൗൺസിൽ ഓഫ് ആർക്കിടെക്ചർ രജിസ്ട്രേഷനും.
പ്രവൃത്തിപരിചയം: കോഴ്സ് പൂർത്തിയാക്കിയ ശേഷം ആർക്കിടെക്ചർ മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: പരമാവധി 32 വയസ്.
6) നിയമം – 2 ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത: 3 വർഷം/5 വർഷം നിയമ ബിരുദം.
പ്രവൃത്തിപരിചയം: കോഴ്സ് പൂർത്തിയാക്കിയ ശേഷം നിയമ മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: പരമാവധി 32 വയസ്.
7) ഫയർ സർവീസസ് – 14 ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത: ഫയർ /മെക്കാനിക്കൽ /ഓട്ടോമൊബൈൽ എഞ്ചിനീയറിങ് ബിരുദം.
പ്രവൃത്തിപരിചയം: കോഴ്സ് പൂർത്തിയാക്കിയ ശേഷം ഫയർ സർവീസസ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.പ്രായപരിധി: പരമാവധി 32 വയസ്.
8) ഓപ്പറേഷൻസ്– 28 ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത: സയൻസ് ബിരുദവും 2 വർഷത്തെ MBAയും അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദവും.
പ്രവൃത്തിപരിചയം: എയർപോർട്ട് ഒപ്പറേഷൻസ് /ടെർമിനൽ മാനേജ്‌മന്റ് /എയർലൈൻ ഓപ്പറേഷൻസ് /ഗ്രൗണ്ട് ഹാൻഡ്ലിങ് മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.പ്രായപരിധി: പരമാവധി 32 വയസ്.
9) കൊമേഴ്‌സ്യൽ – 9 ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത: ബിരുദവും മാർക്കറ്റിംഗ് സ്പെഷ്യലൈസേഷനുള്ള MBAയും അല്ലെങ്കിൽ എഞ്ചിനീയറിംഗ് ബിരുദവും.
പ്രവൃത്തിപരിചയം: Marketing/Sales/Business Development/Real Estate Leasing/Contracts & Procurement മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: പരമാവധി 32 വയസ്.
10) കോർപ്പറേറ്റ് പ്ലാനിങ് & മാനേജ്മെന്റ് സർവീസസ് – 1 ഒഴിവ്.
വിദ്യാഭ്യാസ യോഗ്യത: സ്റ്റാറ്റിസ്റ്റിക്സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ്, ഓപ്പറേഷൻ റിസർച്ച്, സ്റ്റാറ്റിസ്റ്റിക്സോടുകൂടിയ ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സോടുകൂടിയ മാത്തമാറ്റിക്സ് എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദാനന്തര ബിരുദം.
പ്രവൃത്തിപരിചയം: കോഴ്സ് പൂർത്തിയാക്കിയ ശേഷം ഇക്കണോമിക്സ്, സ്റ്റാറ്റിസ്റ്റിക്സ് അല്ലെങ്കിൽ ഓപ്പറേഷൻ റിസർച്ച് മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 07.09.2026 പ്രകാരം പരമാവധി 32 വയസ്.
11) കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് – 2 ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത: മാസ് കമ്മ്യൂണിക്കേഷൻ, ജേർണലിസം, ഇംഗ്ലീഷ് സാഹിത്യം അല്ലെങ്കിൽ ഹിന്ദി സാഹിത്യം എന്നിവയിൽ ഫുൾടൈം ബിരുദവും, ജേർണലിസം/മാസ് മീഡിയ/മാസ് കമ്മ്യൂണിക്കേഷൻ വിഷയത്തിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ രണ്ട് വർഷത്തെ ഫുൾടൈം ഡിപ്ലോമയും.
പ്രവൃത്തിപരിചയം: കോഴ്സ് പൂർത്തിയാക്കിയ ശേഷം കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ്, മീഡിയ പ്ലാനിങ്, കണ്ടന്റ് സൃഷ്ടിക്കൽ, ബ്രാൻഡിങ്, ഡിജിറ്റൽ മീഡിയ, ഇവന്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ 3 വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി: 07.09.2026 പ്രകാരം പരമാവധി 32 വയസ്.
ജൂനിയർ എക്സിക്യൂട്ടീവ്
12) ഫിനാൻസ്– 36 ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത: ഫിനാൻസിൽ MBA/PGDM അല്ലെങ്കിൽ CA/CMA/CFA.
പ്രവൃത്തിപരിചയം: ആവശ്യമില്ല.
പ്രായപരിധി: 07.09.2026 പ്രകാരം പരമാവധി 27 വയസ്.
13) നിയമം – 6 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത: 3 വർഷം/5 വർഷം നിയമ ബിരുദം.പ്രവൃത്തിപരിചയം: ആവശ്യമില്ല.
പ്രായപരിധി: പരമാവധി 27 വയസ്.
14. ഓപ്പറേഷൻസ് – 79 ഒഴിവുകൾ
വിദ്യാഭ്യാസ യോഗ്യത: സയൻസ് ബിരുദവും 2 വർഷത്തെ എം ബി എയും അല്ലെങ്കിൽ എഞ്ചിനീയറിങ് ബിരുദവും.
പ്രവൃത്തിപരിചയം: ആവശ്യമില്ല.
പ്രായപരിധി: പരമാവധി 27 വയസ്.
15)സർവേ & കാർട്ടോഗ്രഫി– 8 ഒഴിവുകൾ.
വിദ്യാഭ്യാസ യോഗ്യത: സിവിൽ എഞ്ചിനീയറിങിലോ ടെക്നോളജിയിലോ ബിരുദം അല്ലെങ്കിൽ Geography/Remote Sensing & GIS/Geo-informatics/Geomatics വിഷയങ്ങളിൽ എം.എസ്.സി.
പ്രവൃത്തിപരിചയം: ആവശ്യമില്ല.
പ്രായപരിധി: പരമാവധി 27 വയസ്.
https://www.aai.aero/sites/default/files/examdashboard.HQ
ശമ്പളം,തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
Related Jobs
Finecure Pharmaceuticals Jobs in Ahmedabad | Pharma Jobs | Walk-In Interview
Share this Job Pharma Jobs in Ahmedabad – Finecure Pharmaceuticals Walk-In Interview…
Affiliate Marketing Manager
Share this Job Company: Mozilor Technologies Pvt. Ltd. Location: Kerala Posted Date:…
Content Writer
Share this Job Company: Mozilor Technologies Pvt. Ltd. Location: Kerala Posted Date:…
GMS-Senior-UAR – IGA – EY – Bengaluru
Share this Job Company: EY Location: Bengaluru Job ID: 1743035 Employment Type:…

