Now loading...
തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ ആരംഭിക്കാൻ ഇനി 43 ദിവസം. മാർച്ച് 3 മുതൽ 26 വരെയാണ് പരീക്ഷ. എസ്എസ്എൽസി പരീക്ഷയ്ക്ക് മുന്നോടിയായുള്ള മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ നടക്കും. തിയറി പരീക്ഷകൾക്കു ശേഷം ഏപ്രിൽ 8ന് മൂല്യ നിർണയ ക്യാമ്പ് തുടങ്ങും. മെയ് മാസം അവസാനത്തോടെ എസ്എസ്എൽസി പരീക്ഷയുടെ ഫലപ്രഖ്യാപനം നടക്കും. ഒന്ന് മുതൽ ഒൻപത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കും.
Now loading...