February 12, 2025
Home » ഏഴാം ക്ലാസ് യോഗ്യതയും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ജോലി

ഏഴാം ക്ലാസ് യോഗ്യതയും ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ജോലി

ഹരിത കർമ്മ സേന വാഹനത്തിനും ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ ആവശ്യമുണ്ട്.
തലനാട് ഗ്രാമ പഞ്ചായത്തിൽ ഔദ്യോഗിക വാഹനം ഓടിക്കുന്നതിനും, അവശ്യസമയങ്ങളിൽ ഹരിത കർമ്മ സേന വാഹനത്തിനും ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്. 
പ്രായ പരിധി 18-41, 
യോഗ്യത: ഏഴാം ക്ലാസ്. 
എൽ.എം.വി. ഡ്രൈവിംഗ് ലൈസൻസ്, മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവ വേണം. 
തലനാട് ഗ്രാമ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് മുൻഗണന. ജനുവരി 22 വൈകിട്ട് അഞ്ചുമണിവരെ അപേക്ഷ സ്വീകരിക്കും.
കൂടുതൽ വിവരങ്ങൾക്കു തലനാട് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണം.
വാക്ക് ഇൻ ഇന്റർവ്യൂ 14ന്
 ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നൂറ്റൻപതിലധികം ഒഴിവുകളിലേക്ക് ചൊവ്വാഴ്ച (ജനുവരി 14) വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. 
കളക്‌ട്രേറ്റിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും അല്ലാത്തവർക്ക് 250 രൂപാ അടച്ച് സ്‌പോട് രജിസ്‌ട്രേഷൻ ചെയ്തും അഭിമുഖത്തിൽ പങ്കെടുക്കാം. വിശദവിവരത്തിന് ഫോൺ: 0481 2563451
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
പളളിക്കത്തോട് ഗവ ഐടിഐ യിൽ ഇലക്ടീഷ്യൻ, മെക്കാനിക് ഓട്ടോ ഇലക്ടിക്കൽ ആൻഡ് ഇലക്ടോണിക്‌സ് എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരുടെ ഓരോ ഒഴിവിലേക്ക് ജനുവരി 17ന് രാവിലെ 10.30 ന് കൂടിക്കാഴ്ച നടത്തും. ഈഴവ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. ഈ വിഭാഗത്തിൽപ്പെട്ടവരുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലുളളവരെ പരിഗണിക്കും. 
 ബന്ധപ്പെട്ട എൻജിനീയറിങ് ട്രേഡിൽ ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താൽപര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. വിശദ വിവരങ്ങൾ ഫോൺ: 0481-2551062, 6238139057.

Leave a Reply

Your email address will not be published. Required fields are marked *