November 13, 2024
Home » ഒരു ദിവസം നൂറിലധികം വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി Jobbery Business News

വിവിധ ഇന്ത്യന്‍ എയര്‍ലൈനുകള്‍ നടത്തുന്ന നൂറിലധികം വിമാനങ്ങള്‍ക്ക് ചൊവ്വാഴ്ച ബോംബ് ഭീഷണി ലഭിച്ചതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. 16 ദിവസത്തിനുള്ളില്‍, 510-ലധികം ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങള്‍ക്കാണ് ഭീഷണികള്‍ ലഭിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് ഭീഷണികള്‍ ഏറെയും.

എയര്‍ ഇന്ത്യയുടെ 36 വിമാനങ്ങള്‍ക്കും ഇന്‍ഡിഗോയുടെ 35 വിമാനങ്ങള്‍ക്കും ഭീഷണിയുണ്ടായി. വിസ്താരയ്ക്ക് 32 വിമാനങ്ങള്‍ക്ക് ഭീഷണിയുണ്ടായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഒക്ടോബര്‍ 29-ന് സോഷ്യല്‍ മീഡിയയില്‍ ലഭിച്ച സുരക്ഷാ ഭീഷണികള്‍ക്ക് നിരവധി എയര്‍ ഇന്ത്യ വിമാനങ്ങള്‍ വിധേയമായിരുന്നു. ” പ്രോട്ടോക്കോളുകളിനെത്തുടര്‍ന്ന് ബന്ധപ്പെട്ട അധികാരികളെ ഉടന്‍ അറിയിക്കുകയും റെഗുലേറ്ററി അധികാരികളുടെ മാര്‍ഗനിര്‍ദേശപ്രകാരം എല്ലാ സുരക്ഷാ നടപടിക്രമങ്ങളും കര്‍ശനമായി പാലിക്കുകയും ചെയ്തു,” ഒരു എയര്‍ലൈന്‍ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, മൂന്ന് വിമാനക്കമ്പനികളുടെ എക്സ് ഹാന്‍ഡില്‍ ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈ പോലീസ് അജ്ഞാതര്‍ക്കെതിരെ കേസെടുത്തതായി ഒരു ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച പറഞ്ഞു.

ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, വിസ്താര എന്നിവയ്ക്ക് തിങ്കളാഴ്ച ഭീഷണി ലഭിച്ചിരുന്നു, പരിശോധനയ്ക്ക് ശേഷം അവ വ്യാജമാണെന്ന് തെളിഞ്ഞതായി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

വിമാനക്കമ്പനികള്‍ക്ക് ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് ഒക്ടോബറില്‍ പോലീസ് 14 എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിമാനക്കമ്പനികള്‍ക്കെതിരെ വ്യാജ ബോംബ് ഭീഷണികള്‍ ഉയരുന്ന സാഹചര്യത്തില്‍, ഐടി മന്ത്രാലയം കര്‍ശനമായ സമയപരിധിക്കുള്ളില്‍ കൃത്യമായ ജാഗ്രതാ ബാധ്യതകള്‍ പാലിക്കാനും തെറ്റായ വിവരങ്ങള്‍ നീക്കം ചെയ്യുകയോ പ്രവര്‍ത്തനരഹിതമാക്കുകയോ ചെയ്യണമെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *