February 12, 2025
Home » ഒറ്റ നിമിഷത്തെ അശ്രദ്ധ, നഷ്ടമായത് കോടികള്‍, ഇതുപോലെ വേറെ ഒരു നിര്‍ഭാഗ്യവാന്‍ ലോകത്തില്ല
ഒറ്റ നിമിഷത്തെ അശ്രദ്ധ, നഷ്ടമായത് കോടികള്‍, ഇതുപോലെ വേറെ ഒരു നിര്‍ഭാഗ്യവാന്‍ ലോകത്തില്ല

ഒരു നിമിഷത്തെ അബദ്ധം മൂലം കോടികള്‍ നഷ്ടമാകുന്നത് എന്തൊരു ദൗര്‍ഭാഗ്യമാണ്. അങ്ങനെയൊരാളുടെ അനുഭവകഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇയാള്‍ക്ക് നഷ്ടമായ കോടികള്‍ ഒന്നും, രണ്ടുമല്ല, മറിച്ച് 6,290 കോടി രൂപയാണ്!

യുകെ സ്വദേശിയായ ജെയിംസ് ഹോവല്‍സാണ് ഈ നിര്‍ഭാഗ്യവാന്‍. ക്രിപ്റ്റോ കറന്‍സികളുടെ തുടക്കത്തില്‍ തന്നെ അതില്‍ വിശ്വാസം അര്‍പ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. 2013 ന്റെ തുടക്കത്തില്‍ തുച്ഛമായ വിലയിലാണ് അദ്ദേഹം ബിറ്റ്‌കോ
യിനുകള്‍ വാങ്ങിക്കൂട്ടിയത്.

ഈ ബിറ്റ്‌കോയിനുകള്‍ സൂക്ഷിക്കുന്നതിനായി ഒരു ഹാര്‍ഡ്ഡ്രൈവാണ് ഉപയോഗിച്ചത്. കാലക്രമേണ ബിറ്റ്‌കോയിനുകള്‍ കുതിച്ചപ്പോള്‍ ഹോവെല്‍സിന്റെ സമ്പദ്യം പതിന്‍മടങ്ങ് വര്‍ധിച്ചു. എന്നാല്‍ ഈ ഹാര്‍ഡ് ഡ്രൈവ് അബദ്ധവശാല്‍ അദ്ദേഹത്തിന്റെ മുന്‍ പങ്കാളി എവിടെയോ വലിച്ചെറിയുകയായിരുന്നു. പിന്നീട് ഇത് ന്യൂപോര്‍ട്ട് ലാന്‍ഡ്ഫില്ലില്‍ ആണെന്ന് അവര്‍ തിരിച്ചറിഞ്ഞു.

ഹോവെല്‍സ് സ്ഥലം തെരയാന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ വരെ നല്‍കി. ഹാര്‍ഡ് ഡ്രൈവ് കണ്ടെത്തുന്ന പക്ഷം അതില്‍ നിന്ന് ലഭിക്കുന്ന ലാഭം പ്രാദേശിക കൗണ്‍സിലുമായി പങ്കിടാന്‍ പോലും അദ്ദേഹം തയ്യാറായി. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിയും ഹോവെല്‍സിന്റെ അപേക്ഷ കോടതി തള്ളിക്കളഞ്ഞു. ഈ ലാന്‍ഡ്ഫില്ലില്‍ വലിച്ചെറിയുന്ന വസ്തുക്കള്‍ കൗണ്‍സില്‍ സ്വത്തായി മാറും. ഇതിനു നിയമസാധുതയും ഉണ്ട്. അതിനാല്‍ ഹാര്‍ഡ് ഡ്രൈവ് വീണ്ടെടുക്കുന്നതിനു ജെയിംസിന് നിയമപരമായ കാരണങ്ങളൊന്നുമില്ലെന്ന് കോടതി വിധിച്ചു.

ഹാര്‍ഡ് ഡ്രൈവ് നഷ്ടപ്പെട്ട സമയം കണക്കാക്കുമ്പോള്‍ അത് ഫീല്‍ഡില്‍ 1,00,000 ടണ്ണില്‍ താഴെ മാലിന്യത്തിനു കീഴില്‍ ആകണം. ഡ്രൈവില്‍ സൂക്ഷിച്ചിരിക്കുന്ന ബിറ്റ്‌കോ
യിനുകളുടെ ഭാവി മൂല്യം ഏകദേശം 10,500 കോടി രൂപ (1 ബില്യണ്‍ പൗണ്ട്) കവിയുമെന്ന് അദ്ദേഹം കോടതിയില്‍ വാദിച്ചു. എന്നാല്‍ ഇതൊന്നും കോടതി ചെവിക്കൊണ്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *