Now loading...
ക്രെഡിറ്റ് കാര്‍ഡിലെ പണം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റിയാലോ. അതോടെ ഷോപ്പിംഗുകള്‍ക്കു മാത്രമായി ഒതുങ്ങിയിരിക്കുന്ന ക്രെഡിറ്റ് കാര്‍ഡിലെ പണം മറ്റ് കാര്യങ്ങള്‍ക്കും ഉപയോഗിക്കാനാവും, ഇങ്ങനെ ഒരു സൗകര്യം ഉണ്ടോ എന്നാകും പലരും ചിന്തിക്കുന്നത്? എങ്കില്‍ ഈ പറയുന്ന കാര്യങ്ങള്‍ ചെയ്തു നോക്കൂ.
എടിഎം വഴിയുള്ള പിന്‍വലിക്കല്‍
പല ക്രെഡിറ്റ് കാര്‍ഡുകളും എടിഎമ്മുകളില്‍ നിന്ന് പണം എടുക്കാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ ഇതിനു ചില പരിധിയുണ്ട്. കൂടാതെ നിങ്ങള്‍ പിന്‍വലിക്കുന്ന പണത്തിന് അനുസരിച്ച് സര്‍വീസ് ചാര്‍ജും, പലിശയും ഈടാക്കാം. ഇങ്ങനെ പിന്‍വലിച്ച് പണം നിങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കാം.
ഓണ്‍ലൈന്‍ ബാങ്ക് ട്രാന്‍സ്ഫര്‍
ചില ക്രെഡിറ്റ് കാര്‍ഡുകള്‍ മൊബൈല്‍ ആപ്പ് വഴിയോ, ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയോ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റാന്‍ അനുവദിക്കുന്നുണ്ട്. നിങ്ങളുടെ കാര്‍ഡില്‍ ഇത്തരമൊരു സേവനം ലഭ്യമാണോ എന്ന് ആദ്യം പരിശോധിക്കുക. ഇതിനായി ബാങ്കിന്റെ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് മണി ട്രാന്‍സ്ഫര്‍ വിഭാഗത്തില്‍ എത്തുക.
ഇ- വാലറ്റ് കൈമാറ്റം
നിങ്ങളുടെ ഇ- വാലറ്റ് ആപ്പില്‍ സൈന്‍ ഇന്‍ ചെയ്യുക. ആപ്പിലെ പാസ്ബുക്ക് വിഭാഗത്തില്‍ നിന്ന് ‘Send Money to Bank’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇവിടെ നിന്ന് ട്രാന്‍സ്ഫര്‍ ഓപ്ഷന്‍ വഴി പണം അയയ്ക്കാം. അക്കൗണ്ട് നമ്പര്‍, ഐഎഫ്എസ്സി കോഡ് എന്നിവ ഇതിന് ആവശ്യമായി വരാം.
മറ്റ് ഓപ്ഷനുകള്‍
വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍, മണിഗ്രാം പോയുള്ള സര്‍വീസുകളും മറ്റു പ്രായോഗിക ഓപ്ഷനുകളാണ്. ഇതിലൂടെ നിങ്ങള്‍ക്ക് സൗജന്യമായി സൈന്‍ അപ്പ് ചെയ്യാം. മണി ട്രാന്‍സ്ഫര്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട പേരും, രാജ്യവും തിരഞ്ഞെടുക്കുക. ഡെലിവറി രീതിയായി ‘ബാങ്ക് അക്കൗണ്ട്’ തെരഞ്ഞെടുക്കുക. സ്വീകര്‍ത്താവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പൂരിപ്പിച്ച് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇടപാട് പൂര്‍ത്തിയാക്കാം. ഫണ്ടുകള്‍ സാധാരണയായി 1 മുതല്‍ 5 പ്രവൃത്തി ദിവസത്തില്‍ ക്രെഡിറ്റ് ആകും.
Now loading...