മീഡിയേറ്റർമാർ
എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ മീഡിയേറ്റർമാരെ നിയമിക്കും. കൺസ്യൂമർ പ്രൊട്ടക്‌ഷൻ (മീഡിയേഷൻ) റഗുലേഷൻ നിയമ പ്രകാരമുള്ള യോഗ്യത വേണം. 30നു മുൻപ് അപേക്ഷ നൽകണം. അസിസ്റ്റന്റ് റജിസ്ട്രാർ, ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ, കതൃക്കടവ്, എറണാകുളം, 682017. ഇ മെയിൽ– cdrfekm@gmail.com.
ക്ലാർക്ക് ഒഴിവ്
കോതമംഗലം വാരപ്പെട്ടി പഞ്ചായത്തിലെ എൻജിനീയറിങ് വിഭാഗത്തിൽ ക്ലാർക്ക് ഒഴിവ്. കൂടിക്കാഴ്ച 21നു 2ന്. കഴിഞ്ഞ ജനുവരി 1ന് 50 വയസ്സ് തികയാത്ത പ്ലസ് ടു യോഗ്യതയുള്ളവർക്കു പങ്കെടുക്കാം.
കെയർ ഗിവർ
കൊച്ചി കോർപറേഷൻ 28–ാം ഡിവിഷനിലെ പകൽവീട്ടിലേക്ക് കെയർ ഗിവറെ തിരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച 23ന് രാവിലെ 11നു കോർപറേഷൻ ഓഫിസിൽ നടക്കും.
ഹെൽപർ
ആലുവ നഗരസഭയിലെ അങ്കണവാടികളിൽ ഹെൽപർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആലുവ നഗരസഭയിൽ സ്ഥിരതാമസക്കാരായ 18–46 പ്രായ പരിധിയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷ 30നു മുൻപ് തോട്ടയ്ക്കാട്ടുകരയിലെ വാഴക്കുളം അഡീഷനൽ ഐസിഡിഎസ് പ്രോജക്ട് ഓഫിസിൽ നൽകണം. 70126 ന03724.