January 13, 2025
Home » ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയിൽ വാക് ഇൻ ഇന്റർവ്യൂ  on 2024September 3- Thiruvananthapuram

വനിത ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന മിഷൻ വാത്സല്യ പദ്ധതിയിൽ വിവിധ ഒഴിവുകളിലേക്ക് ദിവസ ശമ്പളത്തിൽ നിയമനം നടത്തുന്നു.

പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ശരണബാല്യം പദ്ധതിയിലെ റെസ്ക്യൂ ഓഫീസർ തസ്തികകളിൽ നിയമനം നടത്തുന്നത്.

ദിവസ വേതനത്തിൽ നിയമനം നടത്തുന്നതിന് സെപ്റ്റംബർ 3 ന്  രാവിലെ 10.30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നേരിട്ടുള്ള ഇന്റർവ്യൂ വഴി ജോലി നേടുക.

അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച് യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം നേരിട്ട് എത്തി ചേരുക.

ഇന്റർവ്യൂ നടക്കുന്നത്  സെപ്റ്റംബർ 3 ന് രാവിലെ 9.30 ന് തിരുവനന്തപുരം പൂജപ്പുരയിലെ വനിത ശിശു വികസന ഡയറക്ടറേറ്റിലെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി സംസ്ഥാന കാര്യാലയത്തിൽ എത്തണം. വിശദവിവരങ്ങൾക്ക്: 0471 – 2342235.

Leave a Reply

Your email address will not be published. Required fields are marked *