November 12, 2024
Home » ടിവിഎസ് മോട്ടോര്‍; അറ്റാദായത്തില്‍ കുതിപ്പ് Jobbery Business News

ചെന്നൈ ആസ്ഥാനമായുള്ള ടിവിഎസ് മോട്ടോര്‍ കമ്പനി സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ ഏകീകൃത അറ്റാദായം 41.4 ശതമാനം ഉയര്‍ന്ന് 588.13 കോടി രൂപയായി രേഖപ്പെടുത്തി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 415.93 കോടി രൂപയായിരുന്നുവെന്ന് ടിവിഎസ് മോട്ടോര്‍ കോ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം രണ്ടാം പാദത്തില്‍ 11,301.68 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 9,932.82 കോടി രൂപയായിരുന്നു.

അവലോകനം ചെയ്യുന്ന പാദത്തിലെ മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 9,297.34 കോടി രൂപയില്‍ നിന്ന് 10,427.64 കോടി രൂപയായി ഉയര്‍ന്നു.

കയറ്റുമതി ഉള്‍പ്പെടെ 12.28 ലക്ഷം ഇരുചക്രവാഹനങ്ങളുടെയും മുച്ചക്ര വാഹനങ്ങളുടെയും മൊത്തം വില്‍പ്പന രണ്ടാം പാദത്തില്‍ 14 ശതമാനം വര്‍ധിച്ചതായി ടിവിഎസ് മോട്ടോര്‍ കമ്പനി അറിയിച്ചു.

മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിലെ 4.93 ലക്ഷം യൂണിറ്റില്‍ നിന്ന് 14 ശതമാനം വര്‍ധിച്ച് 5.60 ലക്ഷം യൂണിറ്റിലെത്തി. 2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 4.20 ലക്ഷം യൂണിറ്റ് വിറ്റപ്പോള്‍ സ്‌കൂട്ടര്‍ വില്‍പ്പന 17 ശതമാനം ഉയര്‍ന്ന് 4.90 ലക്ഷം യൂണിറ്റിലെത്തി.

ത്രീവിലര്‍ വില്‍പ്പന രണ്ടാം പാദത്തില്‍ 43,000 യൂണിറ്റില്‍ നിന്ന് 38,000 യൂണിറ്റായി കുറഞ്ഞു.

2023 സെപ്റ്റംബര്‍ 30ന് അവസാനിച്ച പാദത്തില്‍ ഇലക്ട്രിക് വാഹന വില്‍പ്പന 58,000 യൂണിറ്റില്‍ നിന്ന് 31 ശതമാനം വര്‍ധിച്ച് 75,000 യൂണിറ്റിലെത്തി.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *