November 14, 2024
Home » ടെലഗ്രാമിന് പൂട്ടുവീഴുമോ? നിയമവിരുദ്ധ ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍
hands holding smartphone

Photo by Viralyft on <a href="https://www.pexels.com/photo/hands-holding-smartphone-16841808/" rel="nofollow">Pexels.com</a>



നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറുന്നുവെന്നതില്‍ ടെലിഗ്രാം സ്ഥാപകനും സിഇഒയുമായ ദുറോവിനെ ഓഗസ്റ്റ് 24ന് അറസ്റ്റ് ചെയ്തിരുന്നു.

അപ്ലിക്കേഷനിലെ കുറ്റകൃത്യ പ്രവർത്തനങ്ങള്‍ തടയുന്നതില്‍ പരാജയപ്പെട്ടതു കൊണ്ടാണ് ഫ്രഞ്ച് അധികൃതർ ദുറോവിനെ അറസ്റ്റ് ചെയ്തത്.

നിരവധി ക്രിമിനല്‍ പ്രവർത്തനങ്ങള്‍ക്ക് ടെലിഗ്രാം ഉപയോഗിക്കുന്നുവെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ ഇന്ത്യൻ സർക്കാർ ടെലിഗ്രാമിനെക്കുറിച്ച്‌ അന്വേഷിക്കുകയാണ്. ഏറ്റവും അധികം പേർ സന്ദേശമയയ്‌ക്കാൻ ഉപയോഗിക്കുന്ന അപ്ലിക്കേഷനുകളിലൊന്നായ ടെലിഗ്രാമില്‍ ഇന്ത്യയില്‍ മാത്രം അഞ്ച് ദശലക്ഷത്തിലധികം റജിസ്റ്റർ ചെയ്ത ഉപയോക്താക്കളാണുള്ളത്.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെൻ്റർ (I4C) ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവും (MeitY) ആണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ അനുസരിച്ച്‌ സന്ദേശമയയ്‌ക്കല്‍ ആപ്പ് നിരോധിക്കാൻ പോലും കഴിയുമെന്ന് മണികണ്‍ട്രോള്‍ പോലെയുള്ള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

യുജിസി-നെറ്റ് പരീക്ഷ ചോദ്യപേപ്പർ ടെലിഗ്രാമിലെ ചോർന്നതുപോലുളള കാര്യങ്ങള്‍ ഈ പ്ലാറ്റ്ഫോമിന്റെ സങ്കീർണ സ്വഭാവം വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ ടെലിഗ്രാമിനു(ഫിസിക്കല്‍) സാന്നിധ്യമില്ലാത്തതും അതിലെ പ്രവർത്തനങ്ങള്‍ ട്രാക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടും സർക്കാരിനു വെല്ലുവിളിയായിരുന്നു.

ഇന്ത്യയില്‍ ടെലിഗ്രാം പരിശോധന നേരിടുന്നത് ഇതാദ്യമല്ല. ഒക്ടോബറില്‍, ഐടി മന്ത്രാലയം ടെലിഗ്രാമിനും മറ്റ് ചില സോഷ്യല്‍ മീഡിയ സ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ചു നോട്ടീസ് നല്‍കി, പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങള്‍ (CSAM) നീക്കം ചെയ്യാൻ നിർദ്ദേശിച്ചു. പൈറസിയും തെറ്റിദ്ധരിപ്പിക്കുന്ന നിക്ഷേപ പദ്ധതികളും തീവ്രവാദ പ്രവര്‍ത്തനങ്ങളും പോലെയുള്ളവയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ടെലിഗ്രാമിലെ ഏറ്റവും വ്യാപകമായ തട്ടിപ്പുകളിലൊന്ന് നിക്ഷേപ തട്ടിപ്പാണ്, അതില്‍ ഒരു ഉപയോക്താവിനെ ഒരു ഗ്രൂപ്പിലേക്ക് ചേർക്കുകയും നിയമാനുസൃതമായ സ്റ്റോക്ക് ട്രേഡിങ് ആപ്ലിക്കേഷനെന്നു തോന്നിക്കുന്ന ഒരു വ്യാജ ആപ്ലിക്കേഷനില്‍ അവരുടെ പണം ഓഹരികളില്‍ നിക്ഷേപിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടവർ നിരവധിയാണ്.

ഇത്തരത്തിലുള്ള കേസുകളുടെ അന്വേഷണത്തില്‍ ടെലിഗ്രാമില്‍ നിന്നുള്ള സഹകരണം മന്ദഗതിയിലാണെന്ന് നിയമപാലക വൃത്തങ്ങള്‍ പറയുന്നു. അവരെ സമീപിക്കുമ്ബോഴെല്ലാം, അവസാന ലോഗിൻ ഐപി വിലാസം മാത്ര നല്‍കും, ഇത് പലപ്പോഴും സഹായകരമാകുന്നുമില്ലെന്ന് അധികൃതർ പറയുന്നു. ഇതിനാല്‍ നിയമവിരുദ്ധ ഗ്രൂപ്പുകളിലെയെല്ലാം പ്രവർത്തനം നിരീക്ഷിക്കാനൊരുങ്ങുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *