താലൂക്ക് ആശുപത്രിയില്‍ വിവിധ യോഗ്യതയിൽ അവസരങ്ങൾ

July 1, 2026
Share this Job

താലൂക്ക് ആശുപത്രിയില്‍ വിവിധ യോഗ്യതയിൽ അവസരങ്ങൾ 

വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ്, എസ്.ടി.പി.ഓപ്പറേറ്റര്‍ എന്നീ താല്‍ക്കാലിക തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ മൂന്നിന് രാവിലെ 10.30 ന് ആശുപത്രി മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും

ഫാര്‍മസിസ്റ്റ് തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ഗവ.അംഗീകൃത ഡിപ്ലോമ ഇന്‍ ഫാര്‍മസി കോഴ്‌സ് പാസായിരിക്കണം.
കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ പുതുക്കിയ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
എസ്.ടി.പി.ഓപ്പറേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ഗവ.അംഗീകൃത ഡിപ്ലോമ/ ഐ.ടി.ഐ. ഇലക്ട്രിക് ആന്‍ഡ് പ്ലംബിങ് എന്നിവ പാസായിരിക്കണം. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.
ജൂലൈ മൂന്നിന് രാവിലെ 11 നാണ് അഭിമുഖം. നിര്‍ദ്ദിഷ് യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം.
ആരോഗ്യകേരളത്തിൽ ഒഴിവ്
തൃശൂർ: ദേശീയ ആരോഗ്യ ദൗത്യത്തിന്റെ‌ കീഴിൽ സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ജി.എൻ.എം. അല്ലെങ്കിൽ ബി.എസ്.സി. നഴ്‌സിംഗ് യോഗ്യതയും കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം.
ഒരു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.
40 വയസാണ് പ്രായപരിധി.
പ്രതിമാസം 20,500 വേതനം.
താത്പര്യമുള്ളവർ ജൂലൈ നാലിന് വൈകിട്ട് അഞ്ചിനകം ആരോഗ്യകേരളം വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം
അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതല്ല. അപേക്ഷിക്കുന്ന സമയത്ത് ഉദ്യോഗാർത്ഥികൾ ജനനത്തീയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളും മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി. എന്നിവ അടങ്ങിയ ബയോഡാറ്റയും ഓൺലൈൻ ലിങ്കിൽ അപ്‌ലോഡ് ചെയ്യണം. പരീക്ഷ/ഇന്റർവ്യൂ തീയതികൾ പിന്നീട് അറിയിക്കും.
ഈ സമയത്ത് സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും ബയോഡാറ്റയും ഹാജരാക്കണം.
See also  Ipca Laboratories Walk-In Interview for Production, PPA, Engineering & EHS Jobs in Indore

Share this Job
🔔 Get Jobs That Match You!For Free. 🎯 Relevant Jobs Only 📩 Alerts Directly to Your Email 🔕 No Unnecessary Job Emails 💯 Completely FREE
🔔 GET FREE JOB ALERTS