Now loading...
സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകൾക്ക് 267 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഉപാധിരഹിത ബേസിക് ഗ്രാന്റാണ് അനുവദിച്ചത്. ഗ്രാമ പഞ്ചായത്തുകൾക്ക് 187 കോടി രൂപ ലഭിക്കും.
ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾക്ക് 40 കോടി രൂപ വീതവും അനുവദിച്ചു. ഈ സാമ്പത്തിക വർഷം ഇതുവരെ 6517 കോടി രുപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് സർക്കാർ കൈമാറിയതെന്ന് ധനമന്ത്രി അറിയിച്ചു.
Jobbery.in
Now loading...