Join Whatsapp Channel Join Now →
Loading
August 28, 2026

Various job opportunities in hospital from 10th standard – Trivandrum. യോഗ്യത പത്താം ക്ലാസ് മുതൽ ആശുപത്രിയിൽ വിവിധ ജോലി അവസരങ്ങൾ

Share this Job

യോഗ്യത പത്താം ക്ലാസ് മുതൽ ആശുപത്രിയിൽ വിവിധ ജോലി അവസരങ്ങൾ – Trivandrum

 

ആശുപത്രിയിൽ ജോലി ഉൾപ്പെടെ മറ്റു വിവിധ ജോലി അവസരങ്ങളും താഴെ നൽകുന്നു
തിരുവനന്തപുരം: വർക്കല ഗവ. യോഗ പ്രകൃതിചികിത്സാ ആശുപത്രിയിൽ ദിവസവേതനാടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.
ആഗസ്റ്റ് 17ന് രാവിലെ 10 മണിക്ക് മസ്സാജ് തെറാപ്പിസ്റ്റ് തസ്തികയിലേക്കും, ഉച്ചയ്ക്ക് 12 മണിക്ക് സാനിറ്റേഷൻ വർക്കർ തസ്തികയിലേക്കും, ഉച്ചയ്ക്ക് 2 മണിക്ക് കുക്ക് അസിസ്റ്റന്റ് തസ്തികയിലേക്കും ഇന്റർവ്യൂ നടക്കും.
മസ്സാജ് തെറാപ്പിസ്റ്റ് തസ്തികയിലേക്ക് സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പാസായവർക്കും, മറ്റ് തസ്തികകളിലേക്ക് അതത് മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.
ആഗസ്റ്റ് 18ന് രാവിലെ 10 മണിക്ക് സെക്യൂരിറ്റി, 12 മണിക്ക് മൾട്ടിപർപ്പസ് വർക്കർ, ഉച്ചയ്ക്ക് 2 മണിക്ക് റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് ഇന്റർവ്യൂ നിശ്ചയിച്ചിരിക്കുന്നത്.
സെക്യൂരിറ്റി, മൾട്ടിപർപ്പസ് വർക്കർ തസ്തികകൾക്ക് എസ്.എസ്.എൽ.സിയും റിസപ്ഷനിസ്റ്റ് തസ്തികയ്ക്ക് കമ്പ്യൂട്ടർ പരിജ്ഞാനത്തോടെയുള്ള ബിരുദവുമാണ് യോഗ്യത.
ജനറൽ വിഭാഗത്തിന് 40 വയസ്സും, ഒ.ബി.സിക്ക് 43 വയസ്സും, എസ്.സി/എസ്.ടി വിഭാഗത്തിന് 45 വയസ്സുമാണ് ഉയർന്ന പ്രായപരിധി.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി നിശ്ചിത സമയത്ത് ആശുപത്രിയിൽ നേരിട്ട് ഹാജരാകണം.
ഫോൺ :7306258896
2.ജോബ് ഡ്രൈവ് നടത്തുന്നു
എറണാകുളം എംപ്ലോയബിലിറ്റി സെൻററിൻറെ ആഭിമുഖ്യത്തിൽ 13 ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ കാക്കനാട് സിവിൽ സ്റ്റേഷനിലെ അഞ്ചാം നിലയിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ടെക്ക് മഹീന്ദ്ര പ്രവൈറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ വർക്ക് ഫ്രം ഹോം സൗകര്യത്തോടെ വിവിധ തസ്തികകളിലേക്ക് ജോബ് ഡ്രൈവ് സംഘടിപ്പിക്കുന്നു.
പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ബിരുദം, തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
ഉദ്യോഗാർത്ഥികൾ രാവിലെ 11.00 ന് കാക്കനാട് സിവിൽ സ്റ്റേഷൻ ഓൾഡ് ബ്ലോക്കിൽ 5-ആം നിലയിൽ പ്രവർത്തിക്കുന്ന എംപ്ലോയ്മെൻറ് എക്സ്‌ചേഞ്ചിൽ ബയോഡാറ്റ, പാൻ കാർഡ്/ആധാർ, ബിപിഒ പ്രവർത്തി പരിചയമുണ്ടെങ്കിൽ ആയതിന്റെ കോപ്പി എന്നിവ സഹിതം അഭിമുഖത്തിനായി ഹാജരാകണം
ലാപ് ടോപ്പ് കയ്യിൽ കരുതുന്നത് അഭികാമ്യം.
അഭിമുഖത്തിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ എംപ്ലോയബിലിറ്റി സെൻററിൽ രജിസ്ട്രേഷൻ ചെയ്തിട്ടുണ്ടായിരിക്കണം.
ഇതുവരെ രജിസ്ട്രേഷൻ ചെയ്യാത്തവർക്ക് 300 രൂപ അടച്ച് ആജീവനാന്ത ഒറ്റത്തവണ രജിസ്ട്രേഷൻ ചെയ്ത ശേഷം അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണ്.
3.ലാബ്ടെക്നീഷ്യൻ നിയമനം
തിരുവനന്തപുരം: പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എച്ച്.എം.സി മുഖേന ഒരു ലാബ്ടെക്നീഷ്യനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

See also  Sekhmet Walk In Interview For API Production Openings
പ്ലസ്ടു, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഡിപ്ലോമ ഇൻ മെഡിക്കൽ ലബോറട്ടറി ടെക്നോളജി അല്ലെങ്കിൽ ബി.എസ്.സി എം.എൽ.ടി ബിരുദം എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധമാണ്.
ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായപരിധി 18-40 വയസ്.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടേയും തിരിച്ചറിയൽ രേഖയുടേയും അസലും പകർപ്പുകളും സഹിതം ആഗസ്റ്റ് 14 ഉച്ചയ്ക്ക് 11ന് പെരുങ്കടവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകണം.

Share this Job

You Missed