Now loading...
രാജ്യത്ത് ഉള്ളി വില കുതിച്ചുയരുന്നു. മൊത്തവിപണിയിൽ കിലോയ്ക്ക് 40 മുതൽ 60 വരെ ഉണ്ടായിരുന്ന വില ഒറ്റക്കുതിപ്പിന് 70 മുതല്‍ 80 രൂപ വരെ എത്തുകയായിരുന്നു. തിരുവനന്തപുരത്ത് സവാള മൊത്തവിപണിയിൽ കിലോയ്ക്ക് 65 രൂപയ്ക്കും ചില്ലറ വിപണിയിൽ 90 രൂപയ്ക്കുമാണ് വ്യാപാരം. നാല് ദിവസത്തിനുള്ളിൽ ഉള്ളി വില 21 ശതമാനമാണ് ഉയർന്നത്. അഞ്ച് വർഷത്തെ ഏറ്റവും ഏറ്റവും ഉയർന്ന നിരക്കാണിത്.
മഹാരാഷ്‌ട്രയിൽനിന്നുള്ള സവാള വരവ് കുറഞ്ഞതാണ് നിലവിലെ വിലവർധനയ്‌ക്ക് കാരണം. ബെംഗളൂരുവില്‍ നിന്നെത്തുന്ന സവാള ഒന്നര കിലോയ്ക്ക് 100 രൂപയാണ് വില. കേരളത്തിനു പുറമെ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലും വില കുതിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ സവാള മാര്‍ക്കറ്റായ നാസിക്കിലെ ലസല്‍ഗാവില്‍ ക്വിന്റലിന് 6200 രൂപ വരെയായി. കഴിഞ്ഞ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പെയ്ത കനത്ത മഴയാണ് നിലവിലെ വില വര്‍ധനയ്ക്ക് കാരണം. മഴയില്‍ 21,000 ഹെക്ടറില്‍ സവാള കൃഷി നശിച്ചിരുന്നു.
Jobbery.in
Now loading...