November 4, 2024
Home » പരീക്ഷയില്ലാതെ കേരളത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ അവസരങ്ങൾ New
Jobbery.in - 1

കുടുംബശ്രീയില്‍ എം ഇ സി മാരെ നിയമിക്കുന്നു
ആലപ്പുഴ ജില്ലയില്‍ ഹോണറേറിയം അടിസ്ഥാനത്തില്‍ കുടുംബശ്രീ മൈക്രോ എന്റര്‍പ്രൈസസ് കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നതിന് അയല്‍ക്കൂട്ട, ഓക്സിലറി ഗ്രൂപ്പ്, അയല്‍ക്കൂട്ട കുടുംബാംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 
നിലവില്‍ കുത്തിയതോട്, തുറവൂര്‍, തൃക്കുന്നപ്പുഴ, പള്ളിപ്പാട് എന്നീ പഞ്ചായത്തുകളിലാണ് ഒഴിവുകള്‍ ഉള്ളത്. യോഗ്യത ബിരുദവും കമ്പ്യൂര്‍ പരിജ്ഞാനവും. പ്രായപരിധി 25 നും 45 നും മധ്യേ. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ നവംബര്‍ 4 ന് വൈകിട്ട് 5 മണിക്കുള്ളില്‍ അതത് സിഡിഎസ് ഓഫീസില്‍ സമര്‍പ്പിക്കണം.
പി.ടി.എസ് ഒഴിവ്
ആലപ്പുഴ: ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ അധീനതയിലുള്ള ആലപ്പുഴ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് ഭാഗീക സമയ തൂപ്പുകാരനെ ആവശ്യമുണ്ട.് താൽപര്യമുള്ള പ്രദേശവാസികളായ വിമുക്തഭടന്മാർ നവംബർ 6 ന് മുമ്പായി ആലപ്പുഴ ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ നൽകുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക.  വിശദവിവരങ്ങൾക്ക ഫോൺ: 0477-2245673
———————
ഫാര്‍മസിസ്റ്റ് നിയമനം
ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെയും വാത്തിക്കുടി കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും 2024-25 സാമ്പത്തിക വര്‍ഷത്തെ സംയുക്ത പ്രോജക്ട് ആയ ‘സായാഹ്ന ഓപി’ നടത്തുന്നതിലേക്കായി ഒരു ഫാര്‍മസിസ്റ്റിനെ (ദിവസ വേതന അടിസ്ഥാനത്തില്‍) നിയമിക്കുന്നതിന് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
ബി ഫാം/ഡിഫാം, കേരള സംസ്ഥാന ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. 
പ്രായ പരിധി : 45 വയസ്സ്.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 4 ന് വൈകിട്ട് 4 മണി. വിശദവിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. ഇന്റര്‍വ്യൂ തീയതി പിന്നീട് അറിയിക്കും. 
ഫോൺ: 04868 260300.
——————–
ഓവർസിയർ കരാർ നിയമനം
മരിയാപുരം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിൽ ഓവർസീയറുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മൂന്ന് വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷ ഡാറ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളർക്ക് അപേക്ഷിക്കാം.
മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കേണ്ടതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 8 വൈകീട്ട് 5 ന് മുൻപ് ഗ്രാമപഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *