Skip to content Skip to footer

ലൈൻമാൻ ആവാം;പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗം ലൈൻമാൻ ആവാം

ലൈൻമാൻ ആവാം;പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗം ലൈൻമാൻ ആവാം
Share this Job

ലൈൻമാൻ ആവാം; പൊതുമരാമത്ത് വകുപ്പിലെ ഇലക്ട്രിക്കൽ വിഭാഗം ലൈൻമാൻ ആവാം

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (KPSC), പൊതുമരാമത്ത് വകുപ്പിലെ (ഇലക്ട്രിക്കൽ വിഭാഗം) ലൈൻമാൻ (Lineman) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
വകുപ്പ് : പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം)
തസ്തിക: ലൈൻമാൻ (Lineman)
കാറ്റഗറി നമ്പർ: 776/2025
ശമ്പളം: 26,500 – 60,700
അപേക്ഷ അവസാനിക്കുന്ന തീയതി: 04.02.2026 (ബുധനാഴ്ച അർദ്ധരാത്രി 12 മണി വരെ)

യോഗ്യത വിവരങ്ങൾ 
അപേക്ഷകർക്ക് താഴെ പറയുന്ന യോഗ്യതകൾ ഉണ്ടായിരിക്കണം
അടിസ്ഥാന യോഗ്യത: കുറഞ്ഞത് എസ്.എസ്.എൽ.സി (SSLC) നിലവാരത്തിലുള്ള വിജയം.
സാങ്കേതിക യോഗ്യത (ഏതെങ്കിലും ഒന്ന്)
ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും ഒരു വർഷത്തിൽ കുറയാത്ത ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റ്.
ITI-യിൽ നിന്നുള്ള ഇലക്ട്രീഷ്യൻ ട്രേഡിലെ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (NTC).
സിറ്റി ആന്റ് ഗിൽഡ്സ് ഓഫ് ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ എ.സി ഇൻ്റർമീഡിയേറ്റ് ഗ്രേഡ് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പരീക്ഷാ വിജയം (31.03.1985-ന് മുൻപ് ലഭിച്ചത്).
ഇലക്ട്രിക്കൽ ലൈറ്റ് ആൻഡ് പവറിൽ MGTE അല്ലെങ്കിൽ KGTE സർട്ടിഫിക്കറ്റ് (Higher).
വാർ ടെക്നിക്കൽ ട്രെയിനിംഗ് സെന്ററിൽ നിന്നുള്ള ഗ്രേഡ് III ഇലക്ട്രീഷ്യൻ/ലൈൻമാൻ സർട്ടിഫിക്കറ്റ്.
പ്രായപരിധി വിവരങ്ങൾ 
19 – 36 വയസ്സ്: 02.01.1989-നും 01.01.2006-നും ഇടയിൽ ജനിച്ചവർ ആയിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ).
പിന്നാക്ക വിഭാഗക്കാർക്കും പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കും നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും.
യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 50 വയസ്സ് കവിയാൻ പാടില്ല.
ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള രീതി ലളിതമായി താഴെ നൽകുന്നു 
വെബ്സൈറ്റ്: കേരള പി.എസ്.സി.യുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്.

ജില്ല തിരഞ്ഞെടുക്കൽ: ഒഴിവ് റിപ്പോർട്ട് ചെയ്ത ജില്ലകളിൽ ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷിക്കുക. അപേക്ഷയിൽ ജില്ലയുടെ പേര് കൃത്യമായി രേഖപ്പെടുത്തണം.
ഫീസ്: അപേക്ഷാ ഫീസ് നൽകേണ്ടതില്ല
Save This for Later (0)
Please login to bookmark Close

Share this Job
Go to Top

Free job listing.


Direct to Employer. No Middle Persons

Suggest Jobbery to your friends and family


login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now