റഷ്യ-ഉക്രെയ്ന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ട്രംപ് Jobbery Business News

റഷ്യയും ഉക്രെയ്നും വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി രണ്ട് മണിക്കൂര്‍ സംസാരിച്ച ശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം. എന്നാല്‍ ഏതൊരു കരാറിനും സമയമെടുക്കുമെന്ന് റഷ്യ അഭിപ്രായപ്പെട്ടു.

അതേസമയം റഷ്യക്കെതിരെ സമ്മര്‍ദ്ദം ചെലുത്താന്‍ യൂറോപ്പിനൊപ്പം ചേരാന്‍ താന്‍ തയ്യാറല്ലെന്നും ട്രംപ് സൂചന നല്‍കി.

യുദ്ധത്തില്‍ ആഴ്ചതോറും സൈനികരടക്കം 5000 പേരെങ്കിലും മരിക്കുന്നതായി ട്രംപ് പറഞ്ഞു. പുടിനുമായുള്ള സംഭാഷണം വളരെ നന്നായി നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധം അവസാനിച്ചുകഴിഞ്ഞാല്‍ അമേരിക്കയുമായി വലിയ തോതിലുള്ള വ്യാപാരത്തില്‍ ഏര്‍പ്പെടാന്‍ റഷ്യയ്ക്ക് താല്‍പ്പര്യമുണ്ടെന്ന് ട്രംപ് പറഞ്ഞു. ഗണ്യമായ തൊഴിലവസരങ്ങളും സമ്പത്തും സൃഷ്ടിക്കാന്‍ ഇത് റഷ്യയ്ക്ക് വലിയ അവസരമൊരുക്കും.വ്യാപാരത്തിലൂടെ ഉക്രെയ്നും വളരെയധികം നേട്ടമുണ്ടാക്കാന്‍ കഴിയും. പുടിനുമായുള്ള ചര്‍ച്ചകളെക്കുറിച്ച് യുറോപ്യന്‍ നേതാക്കളെ ട്രംപ് ധരിപ്പിക്കുകയും ചെയ്തു.

ട്രംപുമായുള്ള സംഭാഷണത്തിനുശേഷം, യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ ‘പൊതുവെ ശരിയായ പാതയിലാണെന്ന്’ പുടിന്‍ പ റഞ്ഞു. സാധ്യമായ ഒരു സമാധാന കരാറില്‍ ഉക്രെയ്നുമായി പ്രവര്‍ത്തിക്കാന്‍ മോസ്‌കോ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഉക്രെയ്ന്‍, റഷ്യ, അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, ബ്രിട്ടന്‍ എന്നിവരെ ഉള്‍പ്പെടുത്തി ഒരു ഉന്നതതല യോഗം പരിഗണിക്കുണ്ടെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും അഭിപ്രായപ്പെട്ടു. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *