January 14, 2025
Home » ലാഭകരമായി യാത്ര ചെയ്യാം ;ഓഫറുമായി എയർ ഇന്ത്യയും Business News Malayalam
ലാഭകരമായി യാത്ര ചെയ്യാം ;ഓഫറുമായി എയർ ഇന്ത്യയും

ബ്ലാക്ക് ഫ്രൈഡേ ദിവസം ടിക്കറ്റിൽ ഓഫറുമായി എയർ ഇന്ത്യ. ആഭ്യന്തര വിമാനങ്ങൾക്ക് അടിസ്ഥാന നിരക്കിൽ 20 ശതമാനം വരെ കിഴിവാണ് എയർ ഇന്ത്യ യാത്രക്കാർക്കായി നൽകുന്നത്. അന്താരാഷ്ട്ര വിമാനങ്ങൾക്ക് അടിസ്ഥാന നിരക്കിൽ 12 ശതമാനം വരെ ഓഫറും നൽകുന്നുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്പ് ഓസ്‌ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങൾക്ക് ആണ് 12 ശതമാനം ഓഫർ.

എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും ഐഒഎസ് ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് ഈ ബ്ലാക്ക് ഫ്രൈഡേ ഓഫർ ലഭിക്കുക.മാത്രമല്ല, ഈ ഓഫർ കാലയളവിൽ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യുമ്പോൾ ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകളിലെ കൺവീനിയൻസ് ഫീസും നൽകേണ്ട. ആഭ്യന്തര വിമാനങ്ങളിൽ 399 രൂപയും അന്താരാഷ്ട്ര വിമാനങ്ങളിൽ 999 രൂപ വരെയും ലാഭിക്കാം.അതേസമയം ഓഫറിലുള്ള സീറ്റുകൾ പരിമിതമായതിനാൽ ആദ്യം വരുന്നവർക്ക് മുൻഗണന അടിസ്ഥാനത്തിൽ ആയിരിക്കും ഓഫർ ടിക്കറ്റ് വില്പന .

വിവിധ ഡിജിറ്റൽ പേയ്‌മെൻ്റ് വഴിയുള്ള അധിക ഓഫറുകളും ഈ ടിക്കറ്റ് ബുക്കിൽ ഉപയോഗിക്കാൻ കഴിയും. എല്ലാ പ്രധാന ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും റുപേ കാർഡുകളും പേയ്‌മെൻ്റ് വാലറ്റുകളും വഴിയും ഈ ഓഫറുകൾ ഉപയോഗപ്പെടുത്താനുള്ള അവസരം എയർ ഇന്ത്യ നൽകുന്നു. നിലവിൽ വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും 25 ശതമാനം വരെ ഇളവുകൾ നൽകുന്നുണ്ട്. പുതിയ ഓഫർ വന്നാലും ഈ ഓഫർ നൽകുന്നത് എയർ ഇന്ത്യ അവസാനിപ്പിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *