ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, മിക്സഡ് റിയാലിറ്റി,ഓഗ്മെൻ്റഡ് റിയാലിറ്റി തുടങ്ങി ഉയർന്നുവരുന്ന സാങ്കേതിക വിദ്യകളുടെ ഉപയോഗം ഏകോപിപ്പിക്കാനായി
പുതിയ ബിസിനസ് യൂണിറ്റ് രൂപീകരിക്കാനൊരുങ്ങി വാൾട്ട് ഡിസ്നി കമ്പനി.
ആപ്പിൾ വിഷൻ പ്രോ മിക്സഡ് റിയാലിറ്റി ഉപകരണത്തിനായുള്ള ഡിസ്നിയുടെ ആപ്ലിക്കേഷൻ്റെ വികസനത്തിന് നേതൃത്വം നൽകിയ ഫിലിം സ്റ്റുഡിയോയുടെ ചീഫ് ടെക്നോളജി ഓഫീസർ ജാമി വോറിസാണ് പുതുതായി രൂപീകരിച്ച ഓഫീസ് ഓഫ് ടെക്നോളജി എനേബിൾമെൻ്റ് നയിക്കുന്നത്. വോറിസിൻ്റെ പിൻഗാമിയായി എഡ്ഡി ഡ്രേക്ക് സ്റ്റുഡിയോയുടെ സിടിഓയായി മാറും.
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് പഠിക്കാൻ ഡിസ്നി ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഉയർന്നുവരുന്ന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി ഡിസ്നി ഓർഗനൈസേഷനിലുടനീളം വൈദഗ്ദ്ധ്യം വളർത്തിയെടുക്കുന്നുണ്ട്.