Skip to content Skip to footer

വനിത പൊലിസ് കോൺസ്റ്റബിൾ വിജ്ഞാപനമെത്തിയിരിക്കുന്നു :പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം

വനിത പൊലിസ് കോൺസ്റ്റബിൾ വിജ്ഞാപനമെത്തിയിരിക്കുന്നു :പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം
Share this Job

വനിത പൊലിസ് കോൺസ്റ്റബിൾ വിജ്ഞാപനമെത്തിയിരിക്കുന്നു :പ്ലസ് ടു ഉള്ളവർക്ക് അപേക്ഷിക്കാം


കേരള പൊലിസിൽ പുതുതായി വന്നിട്ടുള്ള വനിത പൊലിസ് കോൺസ്റ്റബിൾ റിക്രൂട്ട്മെന്റിലേക്ക് ജനുവരി 14 വരെ അപേക്ഷിക്കാം. വനിത പൊലിസ് ബറ്റാലിയനിലേക്ക് സംസ്ഥാനതലത്തിൽ പ്രതീക്ഷിത ഒഴിവുകളാണ് ഉള്ളത്. ഉദ്യോഗാർഥികൾക്ക് കേരള പി.എസ്.സി വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ നൽകണം. 
പ്ലസ് ടു യോഗ്യതയിൽ യൂണിഫോം ജോലി നേടാനുള്ള അവസരമാണ് നിങ്ങൾക്ക് മുന്നിലുള്ളത്.

തസ്തികയും ഒഴിവുകളും
വനിത പൊലിസ് ബറ്റാലിയനിൽ വനിത പൊലിസ് കോൺസ്റ്റബിൾ. സംസ്ഥാന തലത്തിൽ പ്രതീക്ഷിത ഒഴിവുകളാണ്
തസ്തിക: Woman Police Constable (Women Police Battalion)
സ്ഥാപനം:  Kerala പോലീസ് 
കാറ്റഗറി നമ്പർ:  550/2025
അപേക്ഷ തീയതി: 2026 ജനുവരി 14.
ശമ്പള വിവരങ്ങൾ
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 31,100 രൂപമുതൽ 66,800 രൂപവരെ ശമ്പളം ലഭിക്കും.
പ്രായപരിധി വിവരങൾ

18നും 26നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ 02.01.1999-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം.
യോഗ്യത വിവരങ്ങൾ

ഹയർസെക്കൻഡറി (പ്ലസ് ടു) പരീക്ഷ പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയിരിക്കണം. പുറമെ ശാരീരിക യോഗ്യതയും, ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റും പാസിയിരിക്കണം
ശാരീരിക യോഗ്യതകൾ
 ഉയരം : കുറഞ്ഞത് 157 സെ.മീ ഉയരം ഉണ്ടായിരിക്കണം.  പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 150 സെ.മീ ഉയരം മതിയാകും
നല്ല കാഴ്ച്ച ശക്തിയുള്ളവരായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്.

ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. 
അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.
Save This for Later (0)
Please login to bookmark Close

Share this Job
Go to Top
login for free and watch/ Save/Apply for all jobs. Its Easy with your gmail Now
Login Now
New Members can Join our free whatsapp Channel/ group. Already Joined . Then Close this window
Join Now