Now loading...
This job is posted from outside source. please Verify before any action
ശുചിത്വമിഷനിൽ ദിവസ വേതനാടിസ്ഥാനത്തില്‍ അവസരങ്ങൾ
ശുചിത്വമിഷനിൽ റിസോഴ്‌സ് പേഴ്‌സണ്‍, മീഡിയ ഇൻ്റേൺ ഒഴിവുകൾ ശുചിത്വമിഷന്‍ ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് റിസോഴ്‌സ് പേഴ്‌സൺമാര്‍, മീഡിയ ഇൻ്റേൺ എന്നിവരെ ദിവസ വേതനാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്നു.
റിസോഴ്‌സ് പേഴ്‌സണ്‍ അപേക്ഷകര്‍ ഗ്രാമ/നഗര തലങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുളളവരും ബിരുദധാരികളും ശുചിത്വ-മാലിന്യ സംസ്‌കരണ മേഖലയില്‍ പ്രവൃത്തി പരിചയം ഉഉളവരും വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്ത് പരിചയമുളളവരും കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉളളവരും ആയിരക്കണം.
മീഡിയ ഇൻ്റേൺ അപേക്ഷകര്‍ ബിരുദവും ജേര്‍ണലിസത്തിലോ മാസ്സ് കമ്മ്യൂണിക്കേഷനിലോ പബ്ലിക് റിലേഷന്‍സിലോ ഡിപ്ലോമ യോഗ്യതയുളളരും ഷോര്‍ട്ട് വീഡിയോ തയ്യാറാക്കി പരിചയമുളളവരും ആയിരിക്കണം.
താല്പര്യമുളളവര്‍ ജനുവരി 17ന് കളക്ട്രേറ്റിലെ ദേശീയ സമ്പാദ്യഭവന്‍ ഹാളില്‍ നടക്കുന്ന അഭിമുഖത്തിൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് പങ്കെടുക്കണം.
2) പത്തനംതിട്ട: റാന്നി താലൂക്ക് ആശുപത്രി ഡീ -അഡിക്ഷന്‍ സെന്ററില്‍ മെഡിക്കല്‍ ഓഫീസറെ താല്‍ക്കാലികമായി നിയമിക്കുന്നു.
ജനുവരി 17 ന് രാവിലെ 11ന് ആശുപത്രിയിലാണ് കൂടിക്കാഴ്ച.
യോഗ്യത-എംബിബിഎസ്/ടിസിഎംസി (സൈക്യാട്രി പിജിക്കാര്‍ക്ക് മുന്‍ഗണന).
വയസ് : 18 -45.
ബയോഡാറ്റയോടൊപ്പം ഐഡി പ്രൂഫ്, പ്രവൃത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം അപേക്ഷ ആശുപത്രി ഓഫീസില്‍ സമര്‍പ്പിക്കണം.
Now loading...