November 4, 2024
Home » സാംസംഗ് മൂല്യത്തില്‍ ഒന്നാമത്; വിപണി വിഹിതം 23% Jobbery Business News New

കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2024 ലെ തുടര്‍ച്ചയായ മൂന്നാം പാദത്തിലും മൂല്യമനുസരിച്ച് ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായി സാംസംഗ്.

ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണി എക്കാലത്തെയും ഉയര്‍ന്ന മൂല്യത്തിലെത്തി. 2024 ലെ മൂന്നാം പാദത്തില്‍, വിപണി വിഹിതത്തിന്റെ 23% സാംസംഗ് പിടിച്ചെടുത്തു.2023 നെ അപേക്ഷിച്ച് ഉത്സവ സീസണിന്റെ തുടക്കമാണ് വോളിയം വളര്‍ച്ചയ്ക്ക് കാരണമായത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉത്സവ വില്‍പന മന്ദഗതിയിലാണ് ആരംഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തൊട്ടുപിന്നില്‍ ആപ്പിളാണ്. ആപ്പിളിന്റെ വിപണി വിഹിതം 22%മാണ്. വിവോ 15.5% മായി മൂന്നാം സ്ഥാനത്തും ഒപ്പോ 10.8% മായി നാലാം സ്ഥാനത്തും എത്തി. കയറ്റുമതിയുടെ കാര്യത്തില്‍, വിവോ 19% മാര്‍ക്കറ്റ് ഷെയറുമായി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

ഉത്സവ സീസണിന് മുന്നോടിയായി ഐഫോണ്‍ 15, ഐഫോണ്‍ 16 എന്നിവയുടെ ശക്തമായ കയറ്റുമതി ആപ്പിളിന്റെ പ്രകടനം കൂടുതല്‍ മെച്ചപ്പെടുത്തി. കൗണ്ടര്‍പോയിന്റ് അനുസരിച്ച്, വിവോ വര്‍ഷം മുഴുവനും ആരോഗ്യകരമായ ഇന്‍വെന്ററി ലെവലുകള്‍ നിലനിര്‍ത്തി.

ഈ പാദത്തില്‍, സ്മാര്‍ട്ട്‌ഫോണുകളുടെ മൊത്തത്തിലുള്ള മൂല്യം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12% വര്‍ധിച്ചു, അതേസമയം വിറ്റഴിച്ച സ്മാര്‍ട്ട്‌ഫോണുകളുടെ എണ്ണം 3% ഉയര്‍ന്നു.

ആപ്പിള്‍ ചെറിയ നഗരങ്ങളിലേക്ക് വ്യാപിക്കുകയും പുതിയ ഐഫോണ്‍ മോഡലുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഇത് കമ്പനിയുടെ വളര്‍ച്ചക്ക് സഹായിച്ചു. ഉത്സവ സീസണിന് മുന്നോടിയായി ഐഫോണ്‍ 16 എന്നിവയുടെ വിജയകരമായ ലോഞ്ച് ആപ്പിളിന്റെ സ്ഥാനം ശക്തിപ്പെടുത്തി.

തുടര്‍ച്ചയായ മൂന്നാം പാദത്തിലും അതിവേഗം വളരുന്ന സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡാണ് കാള്‍ പേയുടെ നതിംഗ്, ഈ പാദത്തില്‍ കയറ്റുമതിയില്‍ 510% വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. അതും ആദ്യമായി ആദ്യ പത്തില്‍ പ്രവേശിച്ചു.

5ജി സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതിയും വന്‍ വളര്‍ച്ച കൈവരിച്ചു, മൊത്തത്തിലുള്ള കയറ്റുമതിയില്‍ അവരുടെ എക്കാലത്തെയും ഉയര്‍ന്ന വിഹിതമായ 81% കൈവരിച്ചു.

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *