March 21, 2025
Home » സിബിഡിടി പ്രചാരണം: വെളിപ്പെടുത്തിയ വിദേശ ആസ്തികള്‍ 29000 കോടിയുടേത് Jobbery Business News

സിബിഡിടി പ്രചാരണത്തിലൂടെ 29,000 കോടിയിലധികം വിദേശ ആസ്തികള്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം, 2024-25 അസസ്മെന്റ് വര്‍ഷത്തില്‍ 30,000ത്തിലധികം നികുതിദായകരാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. കൂടാതെ 1,090 കോടിയുടെ അധിക വിദേശ വരുമാനവും ഇവര്‍ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍, ഇന്ത്യയ്ക്ക് പുറത്ത് ലഭിക്കുന്ന പലിശ, ലാഭവിഹിത രൂപത്തിലുള്ള വിദേശ അക്കൗണ്ടുകളെയും വരുമാനത്തെയും കുറിച്ചുള്ള സാമ്പത്തിക വിവരങ്ങള്‍ 108-ലധികം രാജ്യങ്ങളില്‍ നിന്നാണ് രാജ്യത്തിന് ലഭിച്ചത്.

നികുതിദായകരെ അവരുടെ വിദേശ ആസ്തികളും വരുമാനവും വെളിപ്പെടുത്താന്‍ പ്രേരിപ്പിക്കുന്ന ഒരു ‘കംപ്ലയന്‍സ്-കം-അവബോധ കാമ്പെയ്ന്‍’ നവംബര്‍ 17-ന് സിബിഡിടി ആരംഭിച്ചിരുന്നു. ഈ പ്രചാരണത്തിന്റെ ഫലമായി, 6,734 നികുതിദായകര്‍ അവരുടെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് ‘റെസിഡന്റ്’ എന്നതില്‍ നിന്ന് ‘നോണ്‍-റെസിഡന്റ്’ എന്നാക്കി പരിഷ്‌കരിച്ചു.

‘2024-25 വര്‍ഷത്തേക്കുള്ള 24,678 നികുതിദായകര്‍ അവരുടെ ഐടിആര്‍ പുനഃപരിശോധിക്കുകയും 5,483 നികുതിദായകര്‍ കാലതാമസം നേരിട്ട റിട്ടേണുകള്‍ സമര്‍പ്പിക്കുകയും ചെയ്തതോടെ ഈ കാമ്പെയ്ന്‍ ഗണ്യമായ ഫലങ്ങള്‍ നല്‍കി,’ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘നിര്‍വ്വഹണത്തേക്കാള്‍ സ്വമേധയാ ഉള്ള അനുസരണത്തിന് മുന്‍ഗണന നല്‍കുന്ന സര്‍ക്കാരിന്റെ ‘ആദ്യം വിശ്വാസം’ എന്ന സമീപനമാണ് ഈ കാമ്പെയ്നിന്റെ കാതല്‍ എന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വിദേശ അക്കൗണ്ട് ബാലന്‍സില്‍ ഉയര്‍ന്നതോ പലിശയില്‍ നിന്നോ ലാഭവിഹിതത്തില്‍ നിന്നോ ഒരു പരിധിക്ക് മുകളിലുള്ള ഗണ്യമായ വിദേശ വരുമാനമുള്ളതോ ആയ 19,501 നികുതിദായകര്‍ക്ക് സിബിഡിടി എസ്എംഎസും ഇമെയിലുകളും അയച്ചിരുന്നു.

‘ഇന്ത്യയിലുടനീളം 30 ഔട്ട്‌റീച്ച് സെഷനുകള്‍, സെമിനാറുകള്‍, വെബിനാറുകള്‍ എന്നിവ നടത്തി, 8,500 ല്‍ അധികം പേര്‍ നേരിട്ട് പങ്കെടുത്തു. ലഘുലേഖകള്‍, ബ്രോഷറുകള്‍, സോഷ്യല്‍ മീഡിയയിലെ വിപുലമായ സംവാദ് സെഷനുകള്‍ എന്നിവ അവബോധം കൂടുതല്‍ വര്‍ധിപ്പിച്ചു,’ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *