പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ചേര്‍ന്ന് വഡോദരയില്‍ എയര്‍ബസ് സി295 പ്ലാന്റ് ഉദ്ഘാടനം ചെയ്തു. പദ്ധതി ഇന്ത്യ-സ്പെയിന്‍ ബന്ധം ശക്തിപ്പെടുത്തുമെന്ന് മോദി.
18 വര്‍ഷത്തിന് ശേഷം ഇന്ത്യ സന്ദര്‍ശിക്കുന്ന ആദ്യത്തെ സ്പാനിഷ് പ്രധാനമന്ത്രി സാഞ്ചസും മോദിയും നഗരത്തിലെ റോഡ് ഷോയില്‍ പങ്കെടുത്ത ശേഷം വഡോദരയിലെ ടാറ്റ അഡ്വാന്‍സ്ഡ് സിസ്റ്റംസ് കാമ്പസിലെ പ്ലാന്റ് സന്ദര്‍ശിച്ചു. ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യാനും ഭാവിയില്‍ സഹകരണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനുമായി ഇരു നേതാക്കളും ചര്‍ച്ച നടത്തി.
സ്പെയിനിലെ എയര്‍ബസുമായി സഹകരിച്ചാണ് സി-295 വിമാനം നിര്‍മ്മിക്കുക. 2026 മുതല്‍ 40 സി-295 വിമാനങ്ങള്‍ നിര്‍മ്മിച്ച് ഇന്ത്യയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
സൈനിക വിമാനങ്ങള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ഫൈനല്‍ അസംബ്ലി ലൈന്‍ പണിശാലയാണ് വഡോദരയിലേത്. അന്തരിച്ച വ്യവസായ പ്രമുഖന്‍ രത്തന്‍ ടാറ്റയാണ് പദ്ധതിക്ക് പിന്നില്‍.
ഇന്ത്യ -സ്പെയിന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിന് പദ്ധതി സഹായകമാകുമെന്ന് മോദി പറഞ്ഞു. ഇന്ന് മുതല്‍ ഇന്ത്യയ്ക്കും സ്പെയിനിനുമിടയിലുള്ള പങ്കാളിത്തത്തിന് പുതിയ ദിശാബോധം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Jobbery.in