Now loading...
തിരുവനന്തപുരം:വിദ്യാലയങ്ങളിൽ ഒരു മാസത്തിൽ ഒരു പിരീഡ് സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾ പഠിപ്പിക്കുന്നതിന് മാറ്റി വെയ്ക്കുന്ന കാര്യം ആലോചിക്കാവുന്നതാണെന്ന് മന്ത്രി വി.ശിവൻകുട്ടി. നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കൽ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ലഹരി, മാലിന്യ നിർമ്മാർജ്ജനം, കുട്ടികൾക്ക് എതിരായുള്ള അതിക്രമം തുടങ്ങിയ സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങൾ കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നത് സംബന്ധിച്ച് പരിഗണിക്കാവുന്നതാണ്. ഒരു മാസത്തിൽ ഒരു പിരീഡ് ഇതിന് വേണ്ടി മാറ്റി വെയ്ക്കാവുന്നതാണ്. ലഹരി അടക്കമുള്ള വിഷയങ്ങൾ സംബന്ധിച്ചുള്ള ചർച്ച ചെയ്യുന്നതിന് വേണ്ടി മാസത്തിൽ ഒരു അസംബ്ലി കൂടുന്നതിനുള്ള നിർദ്ദേശം നൽകാമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Now loading...