February 13, 2025
Home » സ്പോർട്സ് കേരളയിലും, ഫിഷറീസ് വകുപ്പിലും ഉൾപ്പെടെ നിരവധി അവസരങ്ങൾ!

This job is posted from outside source. please Verify before any action

സ്പോർട്സ് കേരളയിലും, ഫിഷറീസ് വകുപ്പിലും ഉൾപ്പെടെ  നിരവധി അവസരങ്ങൾ!

ശമ്പളം 20,000 മുതൽ 43,500 വരെ! ബിരുദക്കാർക്കും കുറവ് യോഗ്യതക്കാർക്കും ഉയർന്ന ശമ്പളത്തിൽ ജോലി. അവസരം പാഴാക്കാതെ ഉടനെ അപേക്ഷിക്കാം.
പ്രോസസിങ് മാനേജർ
തിരുവനന്തപുരത്തെ കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി ലിമിറ്റഡിനു കീഴിലെ കേരള ചിക്കനിൽ പ്രോസസിങ് മാനേജരുടെ ഒരൊഴിവ്. കരാർ നിയമനം. ജനുവരി 31 വരെ അപേക്ഷിക്കാം.
യോഗ്യത: എംവിഎസ്‌സി ബിരുദം ഇൻ ലൈവ്സ്റ്റോക്ക് പ്രോഡക്ട്സ് ടെക്നോളജി, ഒരു വർഷ പരിചയം അല്ലെങ്കിൽ ബിവിഎസ്‌സി ബിരുദം ഇൻ ഇൻഡസ്ട്രിയൽ പൗൾട്രി പ്രോസസിങ്.പ്രായം: 35. ശമ്പളം: 40,000. www.keralachicken.org.in
ഫിനാൻസ് മാനേജർ
തിരുവനന്തപുരത്തെ സ്പോർട്സ് കേരള ഫൗണ്ടേഷനിൽ ഫിനാൻസ് മാനേജറുടെ ഒരൊഴിവ്. കരാർ നിയമനം. ജനുവരി 31 വരെ careers.skf@gmail.com എന്ന ഇമെയിൽ മുഖേന അപേക്ഷിക്കാം.
www.dsya.kerala.gov.in
ക്ഷേത്രം ട്രസ്റ്റിൽ ഒഴിവുകൾ
ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റിൽ എക്സിക്യൂട്ടീവ് ഒാഫിസർ (ക്ഷേത്രം), സെക്യൂരിറ്റി ഗാർഡ് (വിമുക്തഭടൻമാർ മാത്രം), കഴകം, തിടപ്പള്ളി ശാന്തി തസ്തികകളിൽ കരാർ നിയമനം. ഫെബ്രുവരി 3 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.attukal.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്
അക്കൗണ്ട്സ് ഓഫീസർ നിയമനം
ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ വിവിധ യൂണിറ്റുകളിൽ ഒഴിവുള്ള രണ്ട് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായി C. A. Inter യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 
തസ്തികയിലേക്ക് പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായി നൽകുന്നതാണ്. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം തപാൽ മാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഫെബ്രുവരി 15 നകം ലഭ്യമാക്കണം. 
അപേക്ഷ അയക്കേണ്ട മേൽവിലാസം : ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) ടിസി. 29/3126, റീജ, മിൻചിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695014. ഫോൺ : 0471 2322410.

Leave a Reply

Your email address will not be published. Required fields are marked *