അന്തിക്കാട്: കല്ലിടവഴിയിലെയും, പരിസര പ്രദേശങ്ങളിലെയും രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാത്ത അന്തിക്കാട് ഗ്രാമപഞ്ചായത്ത് അധികൃതരുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ബിജെ പി അന്തിക്കാട് പഞ്ചായത്ത് കമ്മിറ്റി അന്തിക്കാട് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ബിജെ പി നാട്ടിക മണ്ഡലം ജനറൽ സെക്രട്ടറി ഷൈൻ ഷൈൻ നെടിയിരിപ്പിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് രാഖി പ്രദീപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജന:സെക്രട്ടറി ബിജു അണ്ടേഴത്ത്, ബിജെപി നാട്ടിക മണ്ഡലം വൈസ് പ്രസിഡന്റ് മാരായ ഗോകുൽ കരിപ്പിള്ളി, സുനിൽദത്ത്, വി.എസ്. രഘുനാഥ്, ബാലൻ വാലപ്പറമ്പിൽ, വേലായുധൻ പുതുശ്ശേരി, സ്മി ഘോഷ്, ഗിരിജൻ മഠത്തിൽ എന്നിവർ സംസാരിച്ചു
The post അന്തിക്കാട്ടെ വെള്ളക്കെട്ട് : ബിജെപി പഞ്ചായത്ത് ഓഫീസ് മാർച്ചും ധർണ്ണയും നടത്തി. appeared first on News One Thrissur.