അന്തിക്കാട് : ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 5 പഞ്ചായത്തുകളിലെയും വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര നടപടിയെടുക്കാൻ ചൊവ്വാഴ്ച ര കളക്ടറേറ്റിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ നടന്ന എംഎൽഎ മാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും പാടശേഖര പ്രതിനിധികളുടെയും സംയുക്ത യോഗത്തിൽ തീരുമാനമായി
കാഞാൺ കോൾ, മണലൂർത്താഴം കോൾ പാടശേഖരങ്ങളുടെ ബണ്ടുകൾ താൽകാലികമായി പൊളിക്കുന്നതുൾപ്പടെയുള്ള തീരുമാനമങ്ങളാണ് ഉണ്ടായത്..ഇരു ബണ്ടുകളും പൊളിക്കുമ്പോൾ പാടശേഖരങ്ങൾക്കുണ്ടാകുന്ന നഷ്ടം നികത്തുന്നതിനുള്ള മാർഗ്ഗ നിർദ്ദേങ്ങളും ഉത്തരവിലുണ്ടാകുമെന്ന് സബ് കളക്ടർ അഖിൽ വി മേനോൻ യോഗത്തെ അറിയിച്ചു.
ഇറിഗേഷൻ കനാലുകളിൽ നിന്ന് ഒഴുക്കിന് തടസ്സമാകുന്ന കരുവേലി ചണ്ടിയുൾപ്പടെയുള്ള എല്ലാ തടസ്സങ്ങളും ഒഴിവാക്കാൻ ജില്ലകളക്ടർ കർശന ഉത്തരവ് നൽകിയതായും അത് ഉടനെ നടപ്പിലാക്കുമെന്നും സബ് കളക്ടർ യോഗത്തെ അറിയിച്ചു. പാടശേഖരങ്ങളുമായി ബന്ധപ്പെട്ട സ്ളൂയീസുകൾ സമയബന്ധിതമായി അടക്കുകയും തുറക്കുകയും വേണമെന്നും പ്രദേശത്തെ കൃഷി ഓഫീസർമാർ ഇത് ഉറപ്പ് വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ ബന്ധപെട്ട ഉദ്യോഗസ്ഥർക്ക് നൽകുമെന്ന് സബ് കളകടർ ഉറപ്പ് നൽകി.
തൃശൂർ കളക്ടറേറ്റിൽ നടന്ന യോഗത്തിൽ എം എൽ എ മാരായ മുരളി പെരുനെല്ലി, സി സി മുകുന്ദൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ കെ ശശിധരൻ,
അന്തിക്കാട്, താന്ന്യം, ചാഴൂർ, മണലൂർ, അരിമ്പൂർ, പഞ്ചായത്തുകളിലെ പ്രസിഡൻ്റുമാർ, വൈ. പ്രസിഡൻ്റുമാർ, ജനപ്രതിനിധികൾ, കോൾ പാടശേഖരങ്ങളുടെ പ്രതിനിധികൾ, കൃഷി, വില്ലേജ് ,ഓഫീസർമാർ, ഇറിഗേഷൻ, കെ എൽ ഡി സി ഉദ്യോഗസ്ഥർ തുടങ്ങിയവർ സംയുക്ത യോഗത്തിൽ പങ്കെടുത്തു.
The post അന്തിക്കാട് ബ്ലോക്ക് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തിര നടപടി. appeared first on News One Thrissur.