അന്തിക്കാട്: രണ്ടു കുടുംബക്ഷേത്രങ്ങളിൽ നടന്ന മോഷണത്തിൽ രണ്ടര പവനോളം സ്വർണാഭരണം നഷ്ടപ്പെട്ടു. കല്ലിടവഴി പണ്ടാരൻ ഭദ്രകാളി ശ്രീ ഭുവനേശ്വരി ക്ഷേത്രം, പള്ളത്തി ശ്രീ മുത്തപ്പൻ പരദേവത ക്ഷേത്രം എന്നിവടങ്ങളിലാണ് മോഷണം നടന്നത് പണ്ടാരൻ ക്ഷേത്രത്തിൽ ദേവിയുടെ കഴുത്തിൽ അണിയിച്ചിരുന്ന രണ്ടു പവനോളം സ്വർണാഭരണവും. പള്ളത്തി ക്ഷേത്രത്തിൽ അരപ്പവനോളം വരുന്ന നൂലിൽ കോർത്തു കെട്ടിയ താലിമാലയുമാണ് നഷ്ടമായത്. കഴിഞ്ഞദിവസം ഭുവനേശ്വരി ക്ഷേത്രത്തിൽ തോറ്റംപാട്ട് മഹോത്സവം നടന്നിരുന്നു. പുലർച്ച രണ്ടുമണിക്ക് അവസാനിച്ച തോറ്റംപാട്ട് മഹോത്സവത്തിന് തുടർന്ന് ദേവിയുടെ കഴുത്തിൽ അണിയിച്ചിരുന്ന മാലകളാണ് മോഷണം പോയത്. തോറ്റംപാട്ട് മഹോത്സവം കഴിഞ്ഞ് നടയടച്ചാൽ ഏഴു ദിവസം കഴിഞ്ഞതിനുശേഷം മാത്രമാണ് നട തുറക്കുന്ന പതിവുള്ളത് എന്നാൽ ഏതാനും ദിവസം കഴിഞ്ഞ് ക്ഷേത്രത്തിൻ്റെ നട തുറന്നു കിടക്കുന്നത് കണ്ടതോടെയാണ് സമീപവാസികളായ കുടുംബക്കാർ പരിശോധന നടത്തിയത്. തുടർന്നാണ് മോഷണ വിവരം അറിയുന്നത്. ഇതര കുടുംബക്ഷേത്രത്തിലും സമാനരീതിയിലാണ് മോഷണം നടന്നത് പരാതിയെ തുടർന്ന് അന്തിക്കാട് പോലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും പ്രതികളെക്കുറിച്ച് ഇതുവരെയും സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്ന് ക്ഷേത്ര ഭാരവാഹികളായ ഗണേശൻ പണ്ടാരൻ, രതീഷ് പണ്ടാരൻ, ലാൽസിങ് പണ്ടാരൻ, സുഗുണൻ പണ്ടാരൻ എന്നിവർ ആവശ്യപ്പെട്ടു.
The post അന്തിക്കാട് രണ്ട് ക്ഷേത്രങ്ങളിൽ മോഷണം; രണ്ടര പവൻ്റെ ദേവിയുടെ സ്വർണ്ണ മാലകൾ നഷ്ടപ്പെട്ടു. appeared first on News One Thrissur.