Now loading...
അപൂര്‍വ ധാതുക്കളുടെ (റെയര്‍ എര്‍ത്ത് മാഗ്നറ്റുകള്‍) ആഭ്യന്തര ഉല്‍പ്പാദനത്തിന് സബ്സിഡി നല്കുന്ന പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് മൂന്നാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി എച്ച്ഡി കുമാരസ്വാമി.
പദ്ധതി പ്രകാരം നല്‍കേണ്ട സബ്സിഡിയുടെ അളവ് നിര്‍ണ്ണയിക്കാന്‍ പങ്കാളികളുടെ കൂടിയാലോചനകള്‍ നടന്നുവരികയാണ്. ആകെ ആനുകൂല്യങ്ങള്‍ 1,000 കോടി രൂപ കവിഞ്ഞാല്‍, പദ്ധതി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി അയയ്ക്കുമെന്ന് ഘന വ്യവസായ മന്ത്രാലയ സെക്രട്ടറി കമ്രാന്‍ റിസ്വി പറഞ്ഞു.
പ്രധാന ലോഹങ്ങളുടെ കയറ്റുമതിയില്‍ ചൈന അടുത്തിടെ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇന്ത്യയുള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ ഓട്ടോമൊബൈലുകളുടെയും സെമികണ്ടക്ടര്‍ ചിപ്പുകളുടെയും നിര്‍മ്മാണത്തില്‍ വ്യാപകമായ തടസ്സങ്ങള്‍ക്ക് കാരണമായി.
അപൂര്‍വ ധാതുക്കളുടെ ഉത്പാദനത്തിന് ഏകദേശം രണ്ട് വര്‍ഷമെടുക്കുമെന്ന് സെക്രട്ടറി പറഞ്ഞു. ഇക്കാല കാലയളവില്‍ ജപ്പാനും വിയറ്റ്നാമും ഉള്‍പ്പെടെയുള്ള ബദല്‍ സംഭരണ സ്രോതസ്സുകള്‍ സര്‍ക്കാരും വ്യവസായവും പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപൂര്‍വ ഭൗമ കാന്തങ്ങളില്‍ നിയോഡൈമിയം-ഇരുമ്പ്-ബോറോണ്‍ (ചറഎലആ) ഉള്‍പ്പെടുന്നു. ഇലക്ട്രിക് വാഹനങ്ങളിലെ ട്രാക്ഷന്‍ മോട്ടോറുകള്‍ (ഇരുചക്ര വാഹനങ്ങളിലും പാസഞ്ചര്‍ വാഹനങ്ങളിലും), ഇലക്ട്രിക് വാഹനങ്ങളിലും ആന്തരിക ജ്വലന എഞ്ചിന് വാഹനങ്ങളിലും പവര്‍ സ്റ്റിയറിംഗ് മോട്ടോറുകള്‍ (പാസഞ്ചര്‍ വാഹനങ്ങളില്‍) പോലുള്ള ഉയര്‍ന്ന പ്രകടനമുള്ള ഓട്ടോമോട്ടീവ് ആപ്ലിക്കേഷനുകള്‍ക്കായി ഇത് ഉപയോഗിക്കുന്നു.
അപൂര്‍വ എര്‍ത്ത് ഓക്സൈഡുകളെ കാന്തങ്ങളാക്കി മാറ്റുന്നതിനുള്ള സംസ്കരണ സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള നിക്ഷേപം സബ്സിഡി സുഗമമാക്കും. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് മാഗ്നറ്റ്സ് ലിമിറ്റഡിന് 1,500 ടണ്‍ കാന്തങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ അപൂര്‍വ എര്‍ത്ത് ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പദ്ധതി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനായി പോകുമോ ഇല്ലയോ എന്നത് വാഗ്ദാനം ചെയ്യുന്ന ആനുകൂല്യങ്ങളുടെ അളവിനെ ആശ്രയിച്ചിരിക്കുമെന്നും ഘന വ്യവസായ മന്ത്രാലയ സെക്രട്ടറി കമ്രാന്‍ റിസ്വി പറഞ്ഞു.
അതേസമയം ചൈനയില്‍ നിന്ന് അപൂര്‍വ എര്‍ത്ത് മാഗ്നറ്റുകള്‍ ഇറക്കുമതി ചെയ്യുന്നതിന് 30 ഓട്ടോമോട്ടീവ് സ്ഥാപനങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡില്‍ (ഡിജിഎഫ്ടി) നിന്ന് രണ്ടാഴ്ച മുമ്പ് അനുമതി തേടിയിരുന്നു.
Jobbery.in
Now loading...