അഭിനയത്തിൽ സജീവമാകാനൊരുങ്ങി സ്മൃതി ഇറാനി Entertainment News New

രാഷ്ട്രീയത്തിലെന്നപോലെ അഭിനയത്തിലും സജീവമാകാനൊരുങ്ങി സ്മൃതി ഇറാനി. ഇരുപതിയഞ്ച് വർഷം മുമ്പ് സംപ്രേഷണം ചെയ്ത ടി വി
സീരിയലിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് മുൻ മന്ത്രിയും എംപിയുമായ ബിജെപി നേതാവുമായ സ്മൃതി ഇറാനി ചന്റെ തിരിച്ചു വരവ് നടത്തുന്നത്.ക്യും കി സാസ് ഭീ കഭീ ബഹു ഥീ എന്ന സീരിയലിന്റെ രണ്ടാം ഭാഗത്തിലെ ആരാധകർക്ക് പ്രിയപ്പെട്ട തുളസി വിരാനി എന്ന കഥാപാത്രമായായിരിക്കും താരം എത്തുക.

എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടോ പ്രശ്‌നങ്ങളോ തിരിച്ചുവരവിൽ നേരിട്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഒരു രാഷ്ട്രീയക്കാരിയായ തനിക്ക് നേരെ എന്ത് വന്നാലും അത് പ്രശ്‌നമല്ലെന്നായിരുന്നു അവരുടെ മറുപടി. ഒപ്പം താനൊരു പാർട്ട് ടൈം അഭിനേത്രിയും ഫുൾ ടൈം രാഷ്ട്രീയക്കാരിയുമാണെന്ന് എടുത്ത് പറയുന്നുമുണ്ട് അവർ.

ALSO READ:കുതിപ്പ് തുടർന്ന് ‘മെട്രോ ഇൻ ഡിനോ’

ഒരേ സമയം രണ്ട് ഉത്തരവാദിത്തങ്ങളും കൃത്യമായി തന്നെ കൈകാര്യം ചെയ്യാൻ തനിക്ക് കഴിയുന്നുണ്ടെന്ന് സ്മൃതി പറയുന്നു. പല രാഷ്ട്രീയക്കാരും പാർട്ട് ടൈം അഭിഭാഷകരും അധ്യാപകരും മാധ്യമപ്രവർത്തകരുമാകുന്നുണ്ട്. അങ്ങനെയുള്ളവർ രണ്ട് കാര്യങ്ങളും ഒരുമിച്ച് കൊണ്ടുപോകുകയാണ്. അത് ഇത്തിരി ബുദ്ധിമുട്ടുള്ള കാര്യവുമാണ്. അതേസമയം രാഷ്ട്രീയക്കാരുൾപ്പെടെ മറ്റുള്ളവരിൽ നിന്നും താൻ വ്യത്യസ്തയാകുന്നത് ഒരു അഭിനേത്രിയെന്ന നിലയിൽ സ്‌പോട്ട്‌ലൈറ്റിൽ നിൽക്കുന്നതിനാലാണെന്നും സ്മൃതി പറയുന്നുണ്ട്.

The post അഭിനയത്തിൽ സജീവമാകാനൊരുങ്ങി സ്മൃതി ഇറാനി appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *