Now loading...
ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് വായ്പ നല്‍കുമ്പോള്‍ അത് സ്വന്തം കറന്‍സിയിലായാല്‍ എന്താണ് പ്രശ്‌നം? എന്നാല്‍ ഇക്കാര്യnത്തില്‍ മുന്നോട്ടു പോകാനാണ് റിസര്‍വ് ബാങ്കിന്റെ തീരുമാനം. ഇതിനായി ആര്‍ബിഐ സര്‍ക്കാരിന്റെ അനുമതി തേടിയിട്ടുണ്ട്.
ശ്രീലങ്ക, ഭൂട്ടാന്‍, ബാംഗ്ലാദേശ്, നേപ്പാള്‍ രാജ്യങ്ങള്‍ക്കുള്ള വായ്പ തുകയാണ് തുടക്കത്തില്‍ രൂപയില്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.
വാണിജ്യ മന്ത്രാലയത്തിന്റെ ഡാറ്റ പ്രകാരം, 2024/25 ല്‍ ഇന്ത്യയുടെ ദക്ഷിണേഷ്യയിലേക്കുള്ള കയറ്റുമതിയുടെ 90% ഈ നാല് രാജ്യങ്ങളിലേക്കായിരുന്നു. ഇത് ഏകദേശം 25 ബില്യണ്‍ ഡോളറിന്റെ ഇടപാടായിരുന്നു. അതേസമയം,ആഗോള കറന്‍സിയായി രൂപയെ ഉയര്‍ത്തികൊണ്ടുവരാനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടമാണിതെന്ന് വേണം കരുതാന്‍.
ആദ്യ ഘട്ടത്തില്‍ .ചില വിദേശ രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാട് രൂപയില്‍ ആക്കിയിരുന്നു. 20ലധികം രാജ്യങ്ങളുമായുള്ള ഇടപാട് ഇത്തരത്തില്‍ വിജയകരമായി നടക്കുന്നുണ്ട്. ഇപ്പോള്‍ വായ്പ നല്‍കുന്നതിന് രാജ്യത്തെ ബാങ്കുകള്‍ക്കും അവയുടെ വിദേശ ശാഖകള്‍ക്കും അനുമതി നല്‍കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇത് ബാങ്കിങ് മേഖലയ്ക്ക് കൂടുതല്‍ വരുമാനം ഉണ്ടാക്കാനും ആഗോള തലത്തില്‍ രൂപയുടെ സ്ഥാനം ഉയര്‍ത്തുന്നതിനും സഹായിക്കുമെന്നാണ് കരുതുന്നത്.
Jobbery.in
Now loading...