അന്തിക്കാട് : യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെളത്തൂർ സ്വദേശി തൃപ്പാക്കൽ വീട്ടിൽ ബിനീഷ് (30), മനക്കൊടി ആശാരിമൂല സ്വദേശി കോട്ടപ്പടി വീട്ടിൽ സുരാഗ് (30) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിൽ 29 ന് റോഡിൽ വെച്ച് വെളുത്തൂർ സ്വദേശി ആലങ്ങാട്ട് വീട്ടിൽ രഞ്ജിത്ത് (38) നെ ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിലാണ് അറസ്റ്റ്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രതികൾ പോലിസിന് മൊഴിനൽകി.
ആക്രമണത്തിൽ രഞ്ജിത്തിന്റെ തലയിൽ മുറിവേൽക്കുകയും വാരിയെല്ല് പൊട്ടുകയും ചെയ്‌തിരുന്നു സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ കൈനൂരിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളിൽ സുരാഗിനെ റിമാൻ്റ് ചെയ്തു.
അന്തിക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.എസ്. സുബിന്ദ്, സിവിൽ പോലീസ് ഓഫീസർമാരായ പ്രതീഷ്, അനീഷ്, ഫൈസൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.