അരിമ്പൂരിൽ റോഡ് സഞ്ചാര യോഗ്യമാക്കാൻ കോൺഗ്രസിൻ്റെ പദയാത്ര

അരിമ്പൂർ : അരിമ്പൂർ – കൈപ്പിള്ളി – ആറാംകല്ല് റോഡ് സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപെട്ട് കോൺഗ്രസ്‌ അരിമ്പൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പദയാത്ര നടത്തി.

പദയാത്ര ഡിസിസി സെക്രട്ടറി അഡ്വ.വി. സുരേഷ്കുമാറും, സമാപനസമ്മേളനം ഡിസിസി വൈസ് പ്രസിഡന്റ്‌ സി.ഒ. ജേക്കബും ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ജെൻസൻ ജെയിംസ് അധ്യക്ഷനായി.

ടി.എൻ. പ്രതാപൻ എംപി ആയിരുന്നപ്പോൾ പിഎംജിഎസ് വൈ പദ്ധതി പ്രകാരം മൂന്നു കോടി 40 ലക്ഷം രൂപക്ക് അനുമതി ലഭിച്ച് നിർമാണ പ്രവർത്തി ആരംഭിച്ച റോഡ് ഇത് വരെയും പണി പൂർത്തീകരിക്കാതെ പദ്ധതി അട്ടിമറിക്കുന്ന അരിമ്പൂർ പഞ്ചായത്ത്‌ ഭരണസമിതിക്കെതിരെയും, റോഡ് നിർമാണം സ്തംഭനാവസ്ഥ വന്നിട്ടും, യാതൊരു നടപടിയും സ്വീകരിക്കാത്ത ഇപ്പോഴത്തെ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ്ഗോപിയുടെ നിലപാടുകൾക്കെതിരെയുമാണ് എറവ് ആറാംകലിൽ നിന്നും കൈപ്പിള്ളി വഴി അരിമ്പൂർ പഞ്ചായത്ത്‌ ഓഫീസിലേക്ക് പ്രതിഷേധ പദയാത്ര സംഘടിപ്പിച്ചത്.

യോഗത്തിൽ പി. മണികണ്ഠൻ, പി.എ. ജോസ്, സി.പി.ജോർജ്, സി.എൽ. ജോൺസൺ, അലക്സ്‌ പ്ലാക്കൻ, അനസ് കൈപ്പിള്ളി എന്നിവർ പ്രസംഗിച്ചു.

The post അരിമ്പൂരിൽ റോഡ് സഞ്ചാര യോഗ്യമാക്കാൻ കോൺഗ്രസിൻ്റെ പദയാത്ര appeared first on News One Thrissur.

Leave a Reply

Your email address will not be published. Required fields are marked *