Now loading...
ആസിഫ് അലി നായകനായ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ജഗദീഷ് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. ആഭ്യന്തര കുറ്റവാളി കോടി ക്ലബുകളുടെ പേരിൽ ചർച്ച ചെയ്യപ്പെടേണ്ട സിനിമയല്ലെന്നാണ് നടൻ ജഗദീഷ് പറഞ്ഞത്. മമ്മൂട്ടി നായകനായ കാതൽ ഒരു മികച്ച സിനിമയാണ്. ആ ചിത്രം എത്ര കോടി ക്ലബിൽ കയറിയെന്ന് ആരും അന്വേഷിച്ചിട്ടില്ല. അത്തരത്തിൽ നല്ല സിനിമകളുടെ പട്ടികയിലാണ് ആഭ്യന്തര കുറ്റവാളിയും പെടുന്നത് എന്ന് ജഗദീഷ് പറഞ്ഞു.
ആഭ്യന്തര കുറ്റവാളിയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു ജഗദീഷ്. ‘മമ്മൂക്കയുടെ കാതല്‍ നല്ല പടമാണ്. അത് എത്ര കോടി ക്ലബ്ബില്‍ കയറി എന്ന് ആരും അന്വേഷിച്ചിട്ടില്ല. നല്ല ചിത്രത്തിന്റെ പട്ടികയിലാണ് നമ്മള് അതിനെ ഉൾപ്പെടുത്തുന്നത്. അതുപോലെ ‘ആഭ്യന്തര കുറ്റവാളി’ എത്ര കോടി ക്ലബ്ബിലെന്ന് ആരും ചര്‍ച്ച ചെയ്യില്ല, ഉറപ്പാണ്. എത്ര കിട്ടിയാലും സന്തോഷമാണ്. ആഭ്യന്തര കുറ്റവാളി ഇന്ത്യന്‍ സാഹചര്യത്തില്‍ നമുക്ക് സ്വീകാര്യമാവുന്ന കാര്യമാണ്. ചില സിനിമകളാണ് ഇത്ര കോടി ക്ലബ്ബില്‍ കടക്കാന്‍ സാധ്യതയുള്ളത്. സൂപ്പര്‍ സ്റ്റാര്‍ എന്ന പദവിയിലേക്ക് ചിലപ്പോള്‍ ആസിഫ് അലി എത്തുമായിരിക്കും. ഇന്ന് സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണം അദ്ദേഹത്തിന് താല്പര്യമില്ല, നമുക്കും താല്പര്യമില്ല. അദ്ദേഹത്തെ സൂപ്പര്‍ ആക്ടര്‍ എന്ന് വിശേഷിപ്പിക്കാനാണ് താല്പര്യം,’ എന്ന് ജഗദീഷ് പറഞ്ഞു.
Also Read: മകളുടെ പണം കൊണ്ടാണ് ജീവിക്കുന്നത് എന്ന വിമർശനം വരാറുണ്ട്: ഉപ്പും മുളകിലെ പാറുക്കുട്ടിയുടെ അമ്മ
ചിത്രം മികച്ച പ്രതികരണം നേടി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. തുളസി, ശ്രേയാ രുക്മിണി എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ ജോജി, വിജയകുമാർ, ബാലചന്ദ്രൻ ചുള്ളിക്കാട്, പ്രേം നാഥ്, നീരജാ രാജേന്ദ്രൻ, റിനി ഉദയകുമാർ, ശ്രീജാ ദാസ് എന്നിവർ അവതരിപ്പിക്കുന്നു.
The post ‘ആഭ്യന്തര കുറ്റവാളി’ എത്ര കോടി ക്ലബ്ബിലെന്ന് ആരും ചര്‍ച്ച ചെയ്യില്ല; ജഗദീഷ് appeared first on Express Kerala.
Now loading...