വലപ്പാട്: കേരളത്തിലേ ആരോഗ്യ മേഖലയിലെ തകർച്ചയ്ക്കും, കോട്ടയം മെഡിക്കൽ കോളേജിലെ ബിന്ദുവിന്റെ മരണത്തിന് കാരണക്കാരിയുമായ ആരോഗ്യ മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ. ദിലീപ്കുമാർ സമരം ഉദ്ഘാടനംചെയ്തു, മണ്ഡലം പ്രസിഡന്റ് പി.എസ്.സന്തോഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഇ.ആർ. രഞ്ജൻ, സുമേഷ് പാനാട്ടിൽ, സി.ആർ. അറുമുഖൻ, സി.വി. വികാസ്, സി.കെ. ഉല്ലാസ്, അജ്മൽ ഷരീഫ്, അനിൽ കരുവത്തിൽ, സജിത്രൻ തയ്യിൽ, അനിത ത്രിതീപ്കുമാർ, മഞ്ജു ബാബു എന്നിവർ സംസാരിച്ചു.
The post ആരോഗ്യമന്ത്രിയുടെ രാജി : വലപ്പാട് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി. appeared first on News One Thrissur.