Now loading...
ആരോഗ്യ കേന്ദ്രത്തിൽ ഉൾപ്പെടെ ഇന്റർവ്യൂ വഴി അവസരങ്ങൾ
1) വള്ളിക്കീഴ് സർക്കാർ എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ബോട്ടണി, സോഷ്യോളജി, ഫിസിക്സ്, മാത്സ് വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. ജൂൺ ഒമ്പത് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹാജരാകണം.
ഫോൺ: , 0474 2795844.
2) ദേശീയ ഗ്രാമീണ ഉപജീവനമിഷൻ കുടുംബശ്രീ മുഖേനെ കോയിപ്രം ബ്ലോക്കിൽ സ്റ്റാർട്ട്പ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് പ്രോഗ്രാം പദ്ധതിയിലേക്ക് സൂക്ഷ്മ സംരംഭ കൺസൾട്ടന്റ് (എംഇസി) മാരെ തിരഞ്ഞെടുക്കുന്നു.
(adsbygoogle = window.adsbygoogle || []).push({});
ജില്ലയിൽ സ്ഥിരതാമസക്കാരായ 25 നും 45 നും മധ്യേ പ്രായമുളള പ്ലസ് ടു യോഗ്യതയുളള കുടുംബശ്രീ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും അപേക്ഷിക്കാം.
കമ്പ്യൂട്ടർ പരിജ്ഞാനം, കണക്കിലുളള കഴിവ് എന്നിവ അഭികാമ്യം. അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പകർപ്പ്, അയൽകൂട്ട അംഗത്വം തെളിയിക്കുന്ന സാക്ഷ്യപത്രം എന്നിവ കലക്ടറേറ്റിലെ കുടുംബശ്രീ ജില്ലാ ഓഫീസിൽ ജൂൺ 20ന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം.
ഫോൺ : 0468 2221807, .
3) കോരുത്തോട് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഈവനിംഗ് ഒ.പി. നടത്തുന്നതിനായി ഡോക്ടർ, സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. കോരുത്തോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി 2025-26 ഭാഗമായാണ് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്.
കോരൂത്തോട് ഗ്രാമപഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. ഡോക്ടർ ഒഴികെയുള്ള തസ്തികകളിലേക്ക് അപേക്ഷിക്കുന്നവരുടെ പരമാവധി പ്രായം 36 വയസ്സ്. രണ്ടുവർഷം പ്രവൃത്തിപരിചയവും വേണം.
(adsbygoogle = window.adsbygoogle || []).push({});
ഉദ്യോഗാർഥികൾ യോഗ്യത, രജിസ്ട്രേഷൻ മുതലായവ തെളിയിക്കുന്ന രേഖകൾ, ബയോഡേറ്റ എന്നിവ ജൂൺ 15ന് വൈകുന്നേരം നാലിനു മുൻപായി പി.എച്ച്.സി. ഓഫീസിൽ എത്തിക്കണം.
4) എറണാകുളം: ജില്ലയിൽ ഫിഷറീസ് വകുപ്പിൽ ഇൻലാൻഡ് ക്യാച്ച് അസസ്മെന്റ് സർവ്വേ എന്യൂമറേറ്ററെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്കാലികമായി കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത ഫിഷറീസ് സയൻസ് ബിരുദമോ, ബിരുദാനന്തര ബിരുദമോ. മത്സ്യമേഖലയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം.
(adsbygoogle = window.adsbygoogle || []).push({});
പ്രസ്തുത ഒഴിവിലേക്ക് പ്രായം, മേൽവിലാസം, വിദ്യാഭ്യാസ യോഗ്യത, ഐഡന്റിറ്റി കാർഡ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം ജൂൺ 10-ന് രാവിലെ 11-ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ (മേഖല) ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.
Now loading...