ആറ് കമ്പനികളുടെ എംക്യാപ് ഇടിഞ്ഞു; നഷ്ടം 78000 കോടി രൂപ Jobbery Business News

കഴിഞ്ഞ ആഴ്ച ഏറ്റവും മൂല്യമുള്ള പത്ത് കമ്പനികളില്‍ ആറ് കമ്പനികളുടെ വിപണി മൂല്യത്തില്‍ 78,166.08 കോടി രൂപയുടെ ഇടിവ് രേഖപ്പെടുത്തി. ഇക്വിറ്റികളിലെ ദുര്‍ബലമായ പ്രവണതകള്‍ക്ക് അനുസൃതമായി റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിസിഎസ്, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ പിന്നിലായപ്പോള്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, ബജാജ് ഫിനാന്‍സ്, ഐടിസി എന്നിവ ടോപ് -10 പാക്കില്‍ നിന്ന് നേട്ടമുണ്ടാക്കി.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം 40,800.4 കോടി രൂപ കുറഞ്ഞ് 19,30,339.56 കോടി രൂപയായി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ മൂല്യം 17,710.54 കോടി രൂപ കുറഞ്ഞ് 12,71,395.95 കോടി രൂപയായി.

ഇന്‍ഫോസിസിന്റെ മൂല്യം 10,488.58 കോടി രൂപ കുറഞ്ഞ് 6,49,876.91 കോടി രൂപയായും ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ മൂല്യം 5,462.8 കോടി രൂപ കുറഞ്ഞ് 5,53,974.88 കോടി രൂപയിലുമെത്തി.

ഐസിഐസിഐ ബാങ്കിന്റെ വിപണി മൂലധനം (എംകാപ്പ്) 2,454.31 കോടി രൂപ ഇടിഞ്ഞ് 10,33,868.01 കോടി രൂപയിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം 1,249.45 കോടി രൂപ ഇടിഞ്ഞ് 7,05,446.59 കോടി രൂപയുമായി.

എന്നാല്‍, ഭാരതി എയര്‍ടെല്ലിന്റെ വിപണി മൂലധനം 10,121.24 കോടി രൂപ ഉയര്‍ന്ന് 10,44,682.72 കോടി രൂപയായി.

ബജാജ് ഫിനാന്‍സിന്റെ മൂല്യം 4,548.87 കോടി രൂപ ഉയര്‍ന്ന് 5,74,207.54 കോടി രൂപയിലെത്തി. ഐടിസിയുടെ മൂല്യം 875.99 കോടി രൂപ ഉയര്‍ന്ന് 5,45,991.05 കോടി രൂപയിലെത്തി.

എച്ച്ഡിഎഫ്സി ബാങ്കിന്റെ വിപണി മൂല്യം 399.93 കോടി രൂപ ഉയര്‍ന്ന് 14,80,723.47 കോടി രൂപയായി.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള കമ്പനിയായി തുടര്‍ന്നു. തൊട്ടുപിന്നില്‍ എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്‍ഫോസിസ്, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ഐടിസി എന്നിവയാണ്. 

Jobbery.in

Leave a Reply

Your email address will not be published. Required fields are marked *