ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’ വിജയകരമായി രണ്ടാം വാരത്തിലേക്ക് Entertainment News

സിഫ് അലി നായകനായ ചിത്രം ‘ആഭ്യന്തര കുറ്റവാളി’ മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. ആസിഫ് അലിയുടെ ആഭ്യന്തര കുറ്റവാളി രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ ചിത്രത്തിന് ഇപ്പോഴും ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ മിക്ക സെന്ററുകളിലും ലഭിക്കുന്നുണ്ട്.

ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതനും, ഹരിശ്രീ അശോകനും, ജഗദീഷും ഗംഭീര പ്രകടനവുമായി ആസിഫിനോടൊപ്പം കൈയടി നേടുന്നുണ്ട്. പുരുഷന്റെ ജീവിത പ്രശ്‍നങ്ങൾ പറയുന്ന ചിത്രം കണ്ട ശേഷം സ്ത്രീകൾ ഉൾപ്പെടെ മികച്ച അഭിപ്രായങ്ങളാണ് സിനിമക്ക് നൽകുന്നത്. ചിത്രത്തിന്റെ സക്സസ് മീറ്റ് ഇന്ന് തിരുവനന്തപുരത്തു നടക്കും.

Also Read: ധനുഷ് ചിത്രം കേരളത്തില്‍ എത്തിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍

മികച്ച കഥാപാത്രങ്ങളിലൂടെ സ്‌ക്രീനിൽ തന്റേതായ അഭിനയ പാഠവം പ്രകടിപ്പിക്കുന്ന ആസിഫ് അലിയുടെ മറ്റൊരു ഹിറ്റ് ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ആഭ്യന്തര കുറ്റവാളിയിൽ സുഹൃത്തുക്കളുടെ വേഷം അവതരിപ്പിച്ച അസീസ് നെടുമങ്ങാടും ആനന്ദ് മന്മഥനും പ്രേക്ഷകരുടെ കൈയടി നേടുന്നുണ്ട്.

നൈസാം സലാം പ്രൊഡക്ഷന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ഡ്രീം ബിഗ് ഫിലിംസ് കേരളത്തിലും ഫാർസ് ഫിലിംസ് ഗൾഫിലും ചിത്രം വിതരണത്തിനെത്തിക്കുന്നു. തുളസി, ശ്രേയാ രുക്മിണി എന്നിവരാണ് നായികാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

The post ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’ വിജയകരമായി രണ്ടാം വാരത്തിലേക്ക് appeared first on Express Kerala.

Leave a Reply

Your email address will not be published. Required fields are marked *