Now loading...
ഇറക്കുമതി തീരുവ മരവിപ്പിച്ച കോടതി ഉത്തരവിനെ അപ്പീലിലൂടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മറികടന്നു. ഫെഡറല്‍ അപ്പീല്‍ കോടതി നികുതികള്‍ താല്‍ക്കാലികമായി പുനഃസ്ഥാപിച്ചു.എന്നാല്‍ ആശ്വാസം താല്‍ക്കാലികമാണ്.
കേസിലെ വാദികള്‍ ജൂണ്‍ 5 നകം മറുപടി നല്‍കണമെന്നും ജൂണ്‍ 9 നകം ഭരണകൂടം മറുപടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യുഎസ് കോടതി ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡിന്റെ ബുധനാഴ്ചത്തെ അപ്രതീക്ഷിത വിധി, ട്രംപിന് കനത്ത തിരിച്ചടിയായിരുന്നു. വിധിയെ തുടര്‍ന്ന് ആഗോളതലത്തില്‍ ഓഹരിവിപണികള്‍ കുതിപ്പ് നടത്തിയിരുന്നു. വിധി താരഫ് ചുമത്തുന്നത് വൈകിപ്പിക്കുമെന്ന് പൊതുവെ ധാരണ ഉണ്ടായിരുന്നു.
ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് നടപ്പിലാക്കുന്നതിലൂടെ പ്രസിഡന്റ് തന്റെ അധികാരം ലംഘിച്ചുവെന്നും ട്രേഡ് കോടതിയുടെ മൂന്നംഗ ജഡ്ജിമാരുടെ പാനല്‍ വിധിച്ചിരുന്നു.
ട്രേഡ് കോടതിയുടെ വിധിയില്‍ തങ്ങള്‍ പിന്മാറുന്നില്ലെന്ന് ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അപ്പോള്‍ തന്നെ പ്രതികരിച്ചിരുന്നു. അപ്പീലില്‍ വിജയിക്കുമെന്നോ അവ പ്രാബല്യത്തില്‍ വരുമെന്ന് ഉറപ്പാക്കാന്‍ മറ്റ് പ്രസിഡന്‍ഷ്യല്‍ അധികാരങ്ങള്‍ ഉപയോഗിക്കുമെന്നോ അവര്‍ പ്രതീക്ഷിക്കുന്നു.
വരും ദിവസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള മുന്‍നിര വ്യാപാര പങ്കാളികളുമായുള്ള ഏതെങ്കിലും ചര്‍ച്ചകളില്‍ വ്യാപാര കോടതി വിധി ഇടപെട്ടിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
യുഎസ് വ്യാപാര പങ്കാളികള്‍ ‘വിശ്വാസത്തോടെ ഞങ്ങളുടെ അടുത്തേക്ക് വരികയും 90 ദിവസത്തെ താല്‍ക്കാലിക വിരാമം അവസാനിക്കുന്നതിന് മുമ്പ് ഇടപാടുകള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു,’ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് ഒരു ഫോക്‌സ് ന്യൂസ് അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം ട്രംപിന്റെ താരിഫുകള്‍ നിയമവിരുദ്ധമാണെന്ന കാനഡയുടെ നിലപാടിനോട് അകോടതിവിധി പൊരുത്തപ്പെടുന്നു എന്ന് പറഞ്ഞുകൊണ്ട് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ട്രേഡ് കോടതിയുടെ കണ്ടെത്തലിനെ സ്വാഗതം ചെയ്തിരുന്നു.
Jobbery.in
Now loading...