May 7, 2025
Home » ഈവർഷത്തെ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷാഫലം അറിയാം New

തിരുവനന്തപുരം:മാർച്ചിൽ നടന്ന പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. വിദ്യാർത്ഥകൾക്ക് https://results.hse.kerala.gov.in/results/check-result/14 വഴി ഫലം പരിശോധിക്കാം. നിങ്ങളുടെ രജിസ്റ്റർ നമ്പർ, ജനനത്തീയതി എന്നിവ നൽകി ഫലം പരിശോധിക്കാം.  NSQF +1 ഇംപ്രൂവ്‌മെന്റ് ഫലം https://results.hse.kerala.gov.in/results/check-result/15 വഴി അറിയാം. VHSE +1 ഇംപ്രൂവ്‌മെന്റ് ഫലം https://results.hse.kerala.gov.in/results/check-result/16 വഴി അറിയാം. പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷാഫലത്തിന്റെ PDF ഡൗൺലോഡ് ചെയ്യാം. ഡൗൺലോഡ് ചെയ്ത PDF തുറക്കാൻ പാസ്‌വേഡ് നൽകണം. നിങ്ങളുടെ രജിസ്റ്റർ നമ്പറും ജനനത്തീയതിയും (DOB) ചേർന്നതാണ് പാസ്‌വേഡ്. (പാസ്‌വേഡ് = രജിസ്റ്റർ നമ്പർ + DOB (DDMMYYYY ഫോർമാറ്റിൽ)
രജിസ്റ്റർ നമ്പർ 1234567 ഉം
DOB: 01/01/2000 (DD/MM/YYYY) ഉം ആണെങ്കിൽ
പാസ്‌വേഡ് 123456701012000 ആയിരിക്കും.

വിദ്യാർത്ഥികൾക്ക് പുനർമൂല്യനിർണ്ണയത്തിന് അവസര.പുനർമൂല്യനിർണ്ണയത്തിന് അവസരം ഉണ്ട്. പുനർമൂല്യനിർണ്ണയം-500 രൂപ/പേപ്പർ സൂക്ഷ്മപരിശോധന-100 രൂപ/പേപ്പർ ഫോട്ടോകോപ്പി-300 രൂപ/പേപ്പർ

എസ്എസ്എൽസി പരീക്ഷാഫലം: വേഗത്തിൽ അറിയാനുള്ള ലിങ്കുകൾ ഇതാ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 9ന് പ്രഖ്യാപിക്കും. പിആർഡി ചേമ്പറിൽ മന്ത്രി വി.ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. ഉച്ചയ്ക്ക് 2 മണിക്കാണ് ഫലം പ്രഖ്യാപിക്കുക എന്ന് സൂചനയുണ്ട്. കൃത്യമായ സമയം വിദ്യാഭ്യാസ വകുപ്പ് ഉടൻ പുറത്തുവിടും. മന്ത്രിയുടെ ഫലപ്രഖ്യാപനത്തിന് ശേഷം വിവിധ വെബ്സൈറ്റുകളിൽ ഫലം പ്രസിദ്ധീകരിക്കും. ഫലപ്രഖ്യാപനം തുടങ്ങി ഒരു മണിക്കൂറിന് ശേഷമാണ് വെബ്സൈറ്റുകൾ വഴി ഫലം പരിശോധിക്കുവാൻ കഴിയുക. http://results.kite.kerala.gov.in/, http://sslcexam.kerala.gov.in, https://prd.kerala.gov.in/ തുടങ്ങിയ വിവിധ വെബ്സൈറ്റുകൾ വഴി ഫലം അറിയാം. വിദ്യാർത്ഥികൾക്ക് റോൾ നമ്പറും ജനനത്തീയതിയും നൽകി ഫലം പരിശോധിക്കാം. 2025 ഓൺലൈനായി ഡൗൺലോഡ് ചെയ്യാം . കേരള ഡിജിലോക്കർ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാനുള്ള സൗകര്യം ഇണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *