Now loading...
തിരുവനന്തപുരം: നടന്‍ ഉണ്ണി മുകുന്ദനെതിരെ പൊലീസില്‍ പരാതി നല്‍കി മാനേജര്‍ വിപിൻ കുമാർ. ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ വെച്ച് തന്നെ മര്‍ദിച്ചു എന്നാരോപിച്ചാണ് മാനേജര്‍ പരാതി നല്‍കിയിരിക്കുന്നത്.പൊലീസിന് പുറമെ സിനിമ സംഘടനയായ ഫെഫ്കയിലും മാനേജര്‍ പരാതി നല്‍കിയിട്ടുണ്ട്. മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് മാനേജരുടെ പരാതി.
Also Read: അല്‍ത്താഫ്- അനാര്‍ക്കലി കോമ്പോ വീണ്ടും! ‘ഇന്നസെന്റ്’ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
ഇന്‍ഫോപാര്‍ക്ക് പൊലീസ് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തുകയാണ്. ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷമാണ് ഇയാള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്നത്. വിശദമായി മൊഴിയെടുത്ത് പരാതിയില്‍ വ്യക്തത തേടുകയാണ് പൊലീസ്. കേസെടുക്കല്‍ നടപടികളിലേക്ക് പൊലീസ് ഇതുവരെ കടന്നിട്ടില്ല. പരാതി വ്യക്തമായി പരിശോധിച്ചതിന് ശേഷം മാത്രമേ കേസെടുക്കാന്‍ സാധിക്കൂ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേ സമയം ഉണ്ണിമുകുന്ദന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറേവര്‍ഷങ്ങളായി ഉണ്ണിക്കൊപ്പം പ്രവര്‍ത്തിക്കുന്നയാളാണ് പരാതിക്കാരന്‍.
The post ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചു; പൊലീസിലും ഫെഫ്കയിലും പരാതി നല്‍കി മാനേജര്‍ appeared first on Express Kerala.
Now loading...