Now loading...
ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തിയെന്നാരോപിച്ച് ടിക് ടോക്കിന് പിഴ. യൂറോപ്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനക്ക് കൈമാറിയെന്നാരോപിച്ച് യൂറോപ്യൻ യൂണിയനാണ് പിഴചുമത്തിയത്. 600 മില്യൺ ഡോളറാണ് (ഏകദേശം 507 കോടി രൂപ) പിഴ ചുമത്തിയത്. അയർലൻഡിലെ ഡാറ്റാ പ്രൊട്ടക്ഷൻ കമ്മീഷൻ നടത്തിയ അന്വേഷണത്തിൽ ടിക് ടോക്ക് യൂറോപ്യൻ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചൈനയ്ക്ക് കൈമാറിയതായി കണ്ടെത്തുകയായിരുന്നു. യൂറോപ്യൻ യൂണിയന്റെ ജനറൽ ഡാറ്റ പ്രൊട്ടക്ഷൻ റെഗുലേഷൻ (GDPR)പ്രകാരം ചുമത്തിയ മൂന്നാമത്തെ വലിയ പിഴയാണിത്. നേരത്തെ, 2023-ൽ മെറ്റയ്ക്ക് 1.2 ബില്യൺ യൂറോ പിഴ ചുമത്തിയിരുന്നു.
ആറ്മാസത്തിനുള്ളിൽ ടിക് ടോക്കിന്റെ ഡാറ്റാ പ്രോസസ്സിംഗ് രീതികൾ യൂറോപ്യൻ യൂണിയൻ നിയമങ്ങൾക്ക് അനുസൃതമാക്കാൻ ഡിപിസി ഉത്തരവിട്ടിട്ടുണ്ട്. കമ്പനി അങ്ങനെചെയ്യുന്നില്ലെങ്കിൽ, ചൈനയിലേക്കുള്ള ഡാറ്റാ കൈമാറ്റം താൽക്കാലികമായി നിർത്തിവെച്ചേക്കും. എന്നാൽ യൂറോപ്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ചൈനീസ് അധികാരികളുമായി ഒരിക്കലും പങ്കുവെച്ചിട്ടില്ലെന്നും തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്നും കമ്പനി വിശദമാക്കി.
Jobbery.in
Now loading...