Now loading...
കമല്‍ഹാസനും മണി രത്‌നവും ഒന്നിച്ച തഗ് ലൈഫ് എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘ജിങ്കുച്ചാ’ എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. കമല്‍ ഹാസനാണ് വരികള്‍ എഴുതിയിരിക്കുന്നത്. എ ആര്‍ റഹ്‌മാന്‍ ഈണം നല്‍കിയ ഗാനം പാടിയിരിക്കുന്നത് വൈശാലി സാമന്ത്, ശക്തിശ്രീ ഗോപാലന്‍, ആദിത്യ ആര്‍കെ എന്നിവര്‍ ചേര്‍ന്നാണ്. സാന്യ മല്‍ഹോത്ര, സിലമ്പരശന്‍, കമല്‍ഹാസന്‍ അഭിരാമി തുടങ്ങിയവരെയും വീഡിയോയില്‍ കാണാം.
തൃഷ, അഭിരാമി, നാസര്‍ തുടങ്ങിയവര്‍ക്കൊപ്പം ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ചിമ്പുവാണ്. കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസിനൊപ്പം മണി രത്‌നത്തിന്റെ മദ്രാസ് ടാക്കീസും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേര്‍ന്നായിരുന്നു നിര്‍മ്മാണം. ആക്ഷന് പ്രാധാന്യമുള്ള ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രം ആയിരുന്നു തഗ് ലൈഫ്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. മണി രത്നത്തിനൊപ്പം പതിവ് സഹപ്രവര്‍ത്തകരായ സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും എഡിറ്റര്‍ ശ്രീകര്‍ പ്രസാദും ഈ ചിത്രത്തിലും ഒരുമിച്ചിരുന്നു.
രവി കെ ചന്ദ്രന്‍ ആയിരുന്നു ഛായാഗ്രാഹകന്‍. അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജോജു ജോര്‍ജ്, ഐശ്വര്യ ലക്ഷ്മി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പിആര്‍ഒ – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
The post ഉലകനായകന്റെ വരികള്‍ക്ക് എ.ആര്‍ റഹ്‌മാന്റെ സംഗീതം; ‘ജിങ്കുച്ചാ’ വീഡിയോ ഗാനം എത്തി appeared first on Express Kerala.
Now loading...