Now loading...
ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ തേജലക്ഷ്മി അഭിനയ രംഗത്തേക്ക്. ഇന്ന് എറണാകുളം ക്രൗൺ പ്ലാസയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇക്ക പ്രോഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സ്റ്റെല്ല എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് തേജലക്ഷ്മി ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
നവാഗതനായ ബിനു പീറ്റർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ‘സുന്ദരിയായവൾ സ്റ്റെല്ല’. സർജാനോ ഖാലിദ് ആണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിന്‍റെ മറ്റു താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വൈകാതെ ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം എറണാകുളത്തും പരിസര പ്രദേശങ്ങളിലുമാണ് നടക്കുന്നത്.
Also Read: എത്ര കണ്ടാലും മടുക്കില്ല, മോഹൻലാലിന്റെ ആ പടം റി റിലീസ് ചെയ്യണം; ഒമർ ലുലു
ലൈൻ പ്രൊഡ്യൂസർ: അലക്സ് ഇ. കുര്യൻ, ഛായാഗ്രഹണം: അനുരുദ്ധ് അനീഷ്, സംഗീതം: ശ്രീനാഥ് ശിവശങ്കരൻ, എഡിറ്റിങ്: സാഗർ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ: ഇഖ്ബാൽ പാനായികുളം, ആർട്ട്: സജീഷ് താമരശ്ശേരി, മേക്കപ്പ്: ലിബിൻ മോഹനൻ, കോസ്റ്റ്യൂം: സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കുടമാളൂർ രാജാജി, ഡിസൈൻസ്: കോളിൻസ് ലിയോഫിൽ, പിആർഒ: ആതിര ദിൽജിത്ത്.
The post ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ അഭിനയ രംഗത്തേക്ക് appeared first on Express Kerala.
Now loading...